ലിങ്ക്ഡ്ഇനിൽ 20 ലക്ഷം ഫോളോവേഴ്സുമായി ദുബായ് ഭരണാധികാരി

ലോകത്തെ ഏറ്റവും വലിയ പ്രഫഷനൽ നെറ്റ് വർക്കിങ് പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇനിൽ 20 ലക്ഷം ഫോളോവേഴ്സുമായി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ലോകത്ത് ഏറ്റവും കൂടുതൽ ലിങ്ക്ഡ്ഇൻ ഫോളോവർമാരുള്ള 30 പേരിൽ ഒരാളായ ശൈഖ് മുഹമ്മദ് രാഷ്ട്ര നേതാക്കളിൽ ഏറ്റവും കൂടുതൽ ഫോളോവർമാരുള്ള രണ്ടാമത്തെ വ്യക്തിയാണ്.യു.എ.ഇ, ഇന്ത്യ, ഇൗജിപ്ത്, യു.എസ്, സൗദി അറേബ്യ രാജ്യങ്ങളിലെ ലിങ്ക്ഡ്ഇൻ ഉപഭോക്താക്കളാണ് കൂടുതലായും ദുബായ് ഭരണാധികാരിയുടെ ഫോളോവെഴ്‌സ് ആയിട്ടുള്ളത് .
സ്ത്രീശാക്തീകരണം, സഹിഷ്ണുതാ പ്രേത്സാഹനം, നവീന ആശയങ്ങളുടെ പോഷണം, നേതൃപാഠങ്ങൾ തുടങ്ങി വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് ശൈഖ് മുഹമ്മദിെൻറ ജനകീയത വർധിപ്പിക്കുന്നുവെന്നും പ്രഫഷനൽ നെറ്റ് വർക്കിങ് പ്ലാറ്റ്ഫോം വ്യക്തമാക്കുന്നു.