എസ്എഫ്ഐ പ്രവർത്തകന് കുത്തേറ്റു

തിരുവന്തപുരം ചാക്ക ഐടിഐയിൽ എസ്എഫ്ഐ പ്രവർത്തകന് കുത്തേറ്റു. ചാക്ക ഐടിഐയിലെ ആദിത്യ(19 )നാണ് കുത്തേറ്റത്. ആദിത്യനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ആദിത്യന്റെ വാരിയെല്ലിനു താഴെയാണ് കുത്തേറ്റത്. ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. എ ബി വി പി പ്രവർത്തകരുമായുള്ള സംഘർഷത്തിനിടെയാണ് കുത്തേറ്റതെന്ന് എസ്എഫ്ഐ ആരോപിച്ചു. ആശുപത്രി വളപ്പിൽ വച്ചും വിദ്യാർത്ഥികൾ ഏറ്റുമുട്ടി. മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കി.