ദീപാവലി; പടക്കങ്ങൾ പൊട്ടിക്കാൻ പുതിയ സമയക്രമം

നവംബര്‍ ആറ് ദീപാവലി ദിവസം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രണ്ടു മണിക്കൂര്‍ പടക്കം പൊട്ടിക്കാന്‍ കോടതി അനുമതി. ദീപാവലി ദിവസം പകല്‍ സൗകര്യപ്രദമായ രണ്ടു മണിക്കൂര്‍ നേരം പടക്കങ്ങള്‍ പൊട്ടിക്കാമെന്നാണ് സുപ്രീം കോടതി വിധിയില്‍ പറയുന്നത്.

തിന്മയ്ക്ക് മേല്‍ നന്മ നേടിയ വിജയമായ ദീപാവലി ദിവസം പകല്‍ കൂടി രണ്ടുമണിക്കൂര്‍ സമയം പടക്കം പൊട്ടിക്കാനാണു കോടതി അനുമതി. രാത്രി എട്ടു മുതല്‍ പത്തു വരെ മാത്രമെ പടക്കങ്ങള്‍ പൊട്ടിക്കാവൂയെന്ന് കോടതി വിധിച്ചിരുന്നു. ഇതില്‍ ഇളവു വരുത്തിയാണ് കോടതി പുതിയ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ദീപാവലി ദിവസം രാവിലെ പടക്കം പൊട്ടിക്കുന്ന ആചാരം നിലനില്‍ക്കുന്നതിനാല്‍ രാവിലെ നാലര മുതല്‍ ആറര വരെ ഇതിനനുവാദം നല്‍കണമെന്നു ആവശ്യപ്പെട്ടുകൊണ്ടു തമിഴ്‌നാട് സര്‍ക്കാര്‍ ബുധനാഴ്ച സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.