സുപ്രധാന മാറ്റവുമായി വാട്സ്ആപ്പ്

 

കുറച്ചു ദിവസങ്ങളായി വാട്സ്ആപ്പ് മാറ്റങ്ങളുടെ പിറകെയാണ്.സ്റ്റിക്കറുകളും ഡിലീറ്റ് സമയം വര്ധിപ്പിക്കലിന് ശേഷം മറ്റൊരു സുപ്രധാന തീരുമാനവുമായിട്ടാണ് വാട്സ് ആപ്പ് വരുന്നത്.
സാമൂഹിക മാധ്യമങ്ങളില്‍ വാട്സ്ആപ്പിനെ വ്യത്യസ്തമാക്കിയിരുന്നത് പരസ്യങ്ങളില്ല എന്ന ഘടകമായിരുന്നു. എന്നാല്‍ വാട്സ്ആപ്പിനെയും വരുമാനസ്രോതസാക്കുകയാണ് ഫേസ്‍ബുക്ക്. വാട്സ്ആപ്പില്‍ അധികം വൈകാതെ പരസ്യ വിതരണം ആരംഭിക്കുമെന്ന് കമ്പനി വൈസ് പ്രസിഡന്റ് ക്രിസ് ഡാനിയേല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു കഴിഞ്ഞു. വാട്‌സ്ആപ്പ് സ്റ്റാറ്റസ് വഴി പരസ്യങ്ങള്‍ വിതരണം ചെയ്യാനുള്ള നീക്കത്തിലാണ് കമ്പനി.
”സ്റ്റാറ്റസ് വഴി പരസ്യങ്ങള്‍ വിതരണം ചെയ്യാന്‍ കമ്പനി തുടങ്ങുകയാണ്.” – ക്രിസ് പറഞ്ഞു. എന്നാല്‍ ഇത് എന്നു മുതല്‍ തുടങ്ങുമെന്നത് ക്രിസ് വ്യക്തമാക്കിയിട്ടില്ല.