സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ സ്‌കൂള്‍ കുട്ടികൾ വരച്ച ഗ്രാഫ് പോലായി; വി.ടി ബല്‍റാം

കൊച്ചി: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കുകയാണ്. എന്നാല്‍ ആ പ്രതിമ ഒരുമാതിരി സ്‌കൂള്‍ കുട്ടികള്‍ വരച്ച ഗ്രാഫ് പോലെയാണെന്നാണ് എംഎല്‍എ വിടി ബല്‍റാം ഫേസ്ബുക്കില്‍ പരാമര്‍ശിക്കുന്നത്. പ്രതിമയുടെ ചൈനയിലുണ്ടാക്കിയിരുന്ന ആ കഷണങ്ങള്‍ ഒന്ന് ശരിക്ക് ഒരുമിപ്പിച്ചിരുന്നുവെങ്കില്‍ ഒന്നു കൂടി വൃത്തിയുണ്ടാകുമായിരുന്നെന്നും ബല്‍റാം കുറിച്ചു.

സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. ലോകത്തിലെ ഏറ്റവും പൊക്കമേറിയ പ്രതിമ എന്ന വിശേഷണത്തോടെയാണ് സ്റ്റാച്ച്‌യു ഓഫ് യുണീറ്റി എന്ന് പേരിട്ടിരിക്കുന്ന സ്മാരകം രാജ്യത്തിന് സമര്‍പ്പിച്ചത്. 182 മീറ്ററാണ് പട്ടേല്‍ പ്രതിമയുടെ ഉയരം. 177 അടി ഉയരമുള്ള ചൈനയിലെ സ്ര്പീംഗ് ടെമ്ബിള്‍ ഓഫ് ബുദ്ധയെ പിന്തള്ളിയാണ് സ്റ്റാച്യു ഓഫ് യൂണിറ്റി ഒന്നാമതാകുന്നത്. ന്യൂയോര്‍ക്കിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയേക്കാള്‍ രണ്ട് മടങ്ങ് ഉയരമാണ് പട്ടേല്‍ പ്രതിമയ്ക്ക്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഇന്ത്യയെ ഒന്നിപ്പിച്ച സർദാർ പട്ടേലിന്റെ പ്രതിമയുടെ ചൈനയിലുണ്ടാക്കിയ ആ കഷണങ്ങൾ ഒന്ന് ശരിക്ക് ഒരുമിപ്പിച്ചിരുന്നുവെങ്കിൽ കുറച്ച് കൂടി വൃത്തിയുണ്ടാകുമായിരുന്നു. ഇത് ഒരുമാതിരി സ്ക്കൂൾ കുട്ടികൾ ഗ്രാഫ് വരച്ച പോലായി.

ഇന്ത്യയെ ഒന്നിപ്പിച്ച സർദാർ പട്ടേലിന്റെ പ്രതിമയുടെ ചൈനയിലുണ്ടാക്കിയ ആ കഷണങ്ങൾ ഒന്ന് ശരിക്ക് ഒരുമിപ്പിച്ചിരുന്നുവെങ്കിൽ കുറച്ച് കൂടി വൃത്തിയുണ്ടാകുമായിരുന്നു. ഇത് ഒരുമാതിരി സ്ക്കൂൾ കുട്ടികൾ ഗ്രാഫ് വരച്ച പോലായി.

VT Balram ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಮಂಗಳವಾರ, ಅಕ್ಟೋಬರ್ 30, 2018