റയൽ മാഡ്രിഡ് സൂപ്പർ താരത്തിന് പരിക്ക്; ഒരു മാസം പുറത്ത്

ബാഴ്‌സലോണക്കെതിരെയുള്ള എല്‍ ക്ലാസിക്കോ മത്സരത്തിനിടെ പരിക്കേറ്റ റയല്‍ മാഡ്രിഡ് പ്രതിരോധ താരം മാഴ്‌സെലോക്ക് ഒരു മാസം പുറത്തിരിക്കും. താരത്തിന്റെ വലത് ഹാംസ്ട്രിങിനാണ് പരിക്കേറ്റത്. താരത്തിന്റെ പരിക്കിന്റെ കാലാവധി എത്രയെന്ന് റയല്‍ മാഡ്രിഡ് പുറത്തുവിട്ടിലെങ്കിലും താരത്തിന് ഹാംസ്ട്രിങ് പരിക്ക് ആണെന്ന് ക്ലബ് സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് താരത്തിന് ഒരു മാസത്തോളം കളത്തിനു പുറത്തിരിക്കേണ്ടി വരുമെന്ന് ഉറപ്പായത്