ജോലിയിലെ വിരസത മാറ്റാന്‍ ന‍ഴ്സ് മരുന്നുമാറ്റി കുത്തി കൊലപ്പെടുത്തിയത് നൂറിലധികം പേരെ

പരിചരണത്തിലിരിക്കെ ഹൃദയ സതംഭനമുണ്ടാകുന്ന മരുന്നു കുത്തിവെച്ച്‌ കൊലപ്പെടുത്തിയത് നൂറിലധികം പേരെയാണ്.ജോലിയിലെ വിരസത മാറ്റാൻ ജര്‍മന്‍ ന‍ഴ്സ് നീല്‍സ് ഹോഗ് തിരഞ്ഞെടുത്ത വഴി ഏവരെയും ഞെട്ടിപ്പിക്കുന്നതാണ്. പരിചരണത്തിലിരിക്കെ ഹൃദയ സതംഭനമുണ്ടാകുന്ന മരുന്നു കുത്തിവെച്ച്‌ കൊലപ്പെടുത്തിയത് നൂറിലധികം പേരെയാണ്.മുന്‍പ് നടന്ന വിചാരണകളില്‍ കുറ്റം തെളിഞ്ഞ് 15 വര്‍ഷത്തെ വിചാരണ അനുഭവിക്കുകയാണ് ഇയാളിപ്പോള്‍.മരണപ്പെട്ട രോഗികളുടെ ബന്ധുക്കള്‍ നല്‍കിയ 126ലധികം പരാതികളാണ് ഇയാള്‍ക്കെതിരെ നിലവിലുള്ളത്. ബന്ധുക്കളുടെ സംശയത്തെത്തുടര്‍ന്ന് 134 മൃതദേഹങ്ങളാണ് പുറത്തെടുത്ത് പരിശോധിച്ചത്.ഹൃദയസ്തംഭനമുണ്ടാകുന്ന മരുന്നുകള്‍ കുത്തിവെച്ച ശേഷം രോഗി മരിച്ചില്ലെങ്കില്‍ രോഗിയെ രക്ഷിക്കുകയും ദൈവദൂതനാകുകയുമാണ് ഇയാളുടെ രീതി