പിണറായി വിചാരണ നേരിടേണ്ടി വരുമോ? ലാവ്‍ലിൻ കേസ് സുപ്രിം കോടതി ഇന്ന് പരിഗണിക്കും

ലാവ്‍ലിൻ കേസ് സുപ്രിം കോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരെ സി.ബി.ഐ നല്‍കിയ അപ്പീലും കുറ്റവിമുക്താരക്കണ മെന്നാവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹരജികളുമാണ് കോടതിക്ക് മുന്നിലുള്ളത്. ജസ്റ്റിസുമാരായ എൻ.വി രമണ, ശാന്തനഗൗഡർ എന്നിവരുടെ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുക.
ലാവ്‍ലിൻ കേസില്‍ പിണറായി വിജയന്‍ വിചാരണ നേരിടേണ്ടത് അനിവാര്യമാണെന്നാണ് സി.ബി.ഐ നിലപാട്. കേസില്‍ പിണറായിയെയും മറ്റു രണ്ട് പ്രതകളെയും വെറുതെ വിട്ടപ്പോഴും ഉദ്യോഗസ്ഥരായ ആർ. ശിവദാസൻ എം.വി രാജഗോപാല്‍ കസ്തൂരിരംഗ അയ്യർ എന്നിവര്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു.