‘ശബരിമല സ്ത്രീ പ്രവേശനം; കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമല്ല, അഭിപ്രായ വ്യത്യാസമാണ്’: ഖുശ്‌ബു

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധി വന്നതിന്
പിന്നാലെ കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും വ്യത്യസ്ത അഭിപ്രായമാണ് ഉയര്‍ന്നിരുന്നത്. ഇതിനെതിരെ പൊതു സമൂഹത്തില്‍ നിന്നും പ്രതിഷേധമുണ്ടായിരിക്കുന്ന അവസരത്തിലാണ് വിശദീകരണവുമായി പാര്‍ട്ടി വക്താവും നടിയുമായ ഖുശ്‌ബു രംഗത്തെത്തിയത്.

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്നത് ആശയക്കുഴപ്പമല്ലെന്നും മറിച്ച്‌ അഭിപ്രായ വ്യത്യാസമാണെന്നും നടി ഖുശ്‌ബു. ഈ വിഷയവുമായി കോണ്‍ഗ്രസില്‍ വ്യത്യസ്തമായ അഭിപ്രായങ്ങളാണുള്ളത്. കേന്ദ്രസംസ്ഥാന നേതൃത്വങ്ങളും തമ്മില്‍ ധാരണകളില്ല. മധ്യപ്രദേശില്‍ തെരഞ്ഞുപ്പ് പ്രചാരണത്തിനിടയില്‍ സംസാരിക്കുകയായിരുന്നു നടി.

സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ചരിത്രവിധി അന്തിമമാണ്. എന്നാൽ കേരളത്തിലെ ജനങ്ങൾക്കിടയിൽ ഈ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായമാണ് നിലനിൽക്കുന്നത്. നൂറ്റാണ്ടുകളായി പിന്തുടർന്നു പോന്നിരുന്ന ആചാരങ്ങളാണ് കോടതി നിർത്തലാക്കിയതെന്നും ഖുശ്ബു കൂട്ടിച്ചേർക്കുന്നു.

കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം, സുപ്രീം കോടതിയുടെ പ്രായഭേദമന്യേ യുവതികളെ പ്രവേശിപ്പിക്കണമെന്ന ചരിത്രവിധി അന്തിമമാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് ഇക്കാര്യത്തിലുള്ളത് വ്യത്യസ്ത അഭിപ്രായമാണെന്നറിയാമെന്നും നൂറ്റാണ്ടുകള്‍ നീണ്ടുനിന്നിരുന്ന ആചാരമാണ് കോടതി വിലക്കിയിരിക്കുന്നതെന്നും ഖുശ്‌ബു കൂട്ടിച്ചേര്‍ത്തു. ലിംഗ വിവേചനത്തില്‍ കോണ്‍ഗ്രസ് വിശ്വസിക്കുന്നില്ല. ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകളെയും പുരുഷന്മാരെയും വേര്‍തിരിക്കുന്നതിന് കോണ്‍ഗ്രസ് എതിരാണ്.

ആചാരങ്ങളും വിശ്വാസങ്ങളും ഓരോ മതത്തിനു വ്യത്യസ്തമാണെന്ന് ഞങ്ങള്‍ അറിയാവുന്നതാണ്. കേരളത്തിലെ സ്ത്രീകളടക്കമുള്ളവര്‍ വര്‍ഷങ്ങളായുള്ള ആചാരത്തെയാണു പിന്തുണയ്ക്കുന്നത്. ശബരിമല വിഷയത്തിലെ പരസ്പരമുള്ള കാഴ്ചപ്പാടുകള്‍ മനസിലാക്കാന്‍ സമയമെടുക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ശബരിമല സ്ത്രീപ്രവേശനത്തെ ഉയർത്തിക്കാണിച്ച് ഒരു വർഗീയ ധ്രുവീകരണത്തിന് വഴി തെളിക്കുകയാണ് ബിജെപി ചെയ്യുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് അവർ ലക്ഷ്യമാക്കുന്നത്. മധ്യപ്രദേശിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ സംസാരിക്കുകയായിരുന്നു ഖുശ്ബു.