സാമ്പത്തിക പ്രതിസന്ധി : പട്ടിണി മാറ്റാന്‍ മക്കളെ വില്‍ക്കുന്നവരുടെ എണ്ണം കൂടുന്നു

വെനസ്വേലയില്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. പട്ടിണി സഹിക്കന്‍ കഴിയാതെ മക്കളെ വില്‍ക്കുന്ന അമ്മമാരുടെ എണ്ണം കൂടുന്നു.

ചേരികളില്‍ താമസിക്കുന്നവരെയാണ് ദാരിദ്ര്യം പിടിമുറുക്കിയരിക്കുന്നത്. ഭക്ഷണമാണ് ഇവിടുത്തെ ഏറ്റവും വലിയ ആഢംബരം. അതുകൊണ്ട് തന്നെ ഭക്ഷണ നല്‍കാന്‍ കഴിയാതെ വരുമ്പോള്‍ പലരും കുട്ടികളെ വീട്ടില്‍ നിന്നും ഇറക്കി വിടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് പോലെ പുറത്താക്കപ്പെട്ട നൂറ് കണക്കിന് കുട്ടികളാണ് വെനസ്വേലയിലെ തെരുവുകളില്‍ അലയുന്നത്.

തെരുവുകളില്‍ ജിവിക്കുക എളുപ്പമല്ല. 40 ഡിഗ്രി ചൂടാണ് ഇവിടുത്തെ തെരുവുകളില്‍. കാര്‍ഡ് ബോഡുകളും പേപ്പറുകളും വിരിച്ച് തെരുവുകളില്‍ കിടന്നുറങ്ങുന്ന കാഴ്ച്ച വേദനാജനകമാണ്.

ആറ് മാസം ഗര്‍ഭിണിയായ യുവതി തനിക്ക് ജനിക്കുന്ന കുഞ്ഞിനെ വില്‍ക്കാനാണ് തീരുമാനം ബി.ബി.സിയോട് പറഞ്ഞു. ഒരു കുഞ്ഞിനെ വില്‍ക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ സാധിക്കുമല്ലോ എന്നാണ് ഇവര്‍ പറയുന്നത്. ഒരു നല്ല കാലം വരുമെന്നും തന്റെ മക്കളെ തിരിച്ചു വിളിക്കുമെന്നും ഇവര്‍ പറയുന്നു.

ചവറ് കൂനക്ക് നടുവില്‍ ഭക്ഷണം തിരയുന്ന കുട്ടികള്‍ ഇവിടെ സ്ഥിരം കാഴ്ച്ചയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.എന്നാല്‍ ഗര്‍ഭ നിരോധന മാര്‍ഗ്ഗങ്ങള്‍ക്ക് പോലും വില വര്‍ധിച്ചതിനാല്‍ ജനസംഖ്യ നിയന്ത്രിക്കാനും സാധ്യമാകുന്നില്ല. അനാഥാലയങ്ങളില്‍ കുട്ടികളുെട എണ്ണം 60 % വര്‍ധിച്ചതായി സാമൂഹ്യ പ്രവര്‍ത്തകരും പറയുന്നു.