വസ്ത്രം അഴിച്ചു കൊണ്ട് യുവ മോഡലിന്റെ പ്രതിഷേധം (വീഡിയോ കാണാം)

പൊലീസ് ഉദ്യോഗസ്ഥരോടും സുരക്ഷാ ഗാര്‍ഡുമായും ഉണ്ടായ വാക്ക് തര്‍ക്കത്തെ തുടർന്ന് യുവ മോഡലിന്‍റെ പ്രതിഷേധം വസ്ത്രം അഴിച്ചു കൊണ്ട്. മുംബൈ സ്ഥിരതാമസക്കാരിയും മോഡലുമായ മേഘാ ശ‍ർമ്മയുടെ പ്രതിഷേധമാണ് പൊലീസിനെ പൊല്ലാപ്പിലാക്കിയിരിക്കുന്നത്. മുംബൈ അന്തേരിയിലെ റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റിലാണ് കഴിഞ്ഞ ദിവസം നാടകീയ സംഭവങ്ങള്‍ നടന്നത്. പുലർച്ച 2 മണിക്ക് താൻ താമസിക്കുന്ന ഫ്ലാറ്റിൽ എത്തിയ യുവതി സുരക്ഷ ജീവനക്കാരോട് സിഗരറ്റ് വാങ്ങി വരാൻ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിനു വിസമ്മതിച്ച ജീവനക്കാരുമായി മോഡൽ വാക്ക് ത‍ർക്കത്തിലാകുകയും തുടർന്ന് മുഖത്ത് അടിക്കുന്നതുമാണ് വീഡിയോയിൽ കാണുന്നത്. യുവതിയുടെ പ്രതിഷേധ വീഡിയോ നവമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

വീഡിയോ വൈറലായതോടെ മോഡൽ നിലപാടുമായി രംഗത്തെത്തി. സിഗരറ്റ് വാങ്ങാൻ ആവശ്യപ്പെട്ട തന്നോട് സുരക്ഷ ജീവനക്കാർ മോശമായി പെരുമാറിയെന്നും, സ്ഥലത്തെത്തിയ പൊലീസുകാരിൽ ഒരാൾ തനിക്ക് നേരെ ആക്രോശിച്ചെന്നും അവർ പറഞ്ഞു. പുരുഷന്‍മാരെ നാണംകെടുത്താനാണ് താന്‍ വസ്ത്രം ഉരിയെറിഞ്ഞെതെന്നാണ് മേഘാ ശര്‍മ്മയുടെ നിലപാട്.

പ്രശ്നം പരിഹരിക്കാൻ അടുത്ത ഫ്ലാറ്റിലുള്ളവർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീടാണ് പോലീസ് സ്ഥലത്തെത്തിയത്. പരാതി നൽകാൻ സ്റ്റേഷനിൽ എത്താൻ പൊലീസ് യുവതിയോട് ആവശ്യപ്പെട്ടു . എന്നാല്‍ വനിതാ പോലീസില്ലാതെ സ്റ്റേഷനിലേക്ക് പോകാന്‍ തയ്യാറാല്ലെന്ന് മേഘാ ശർമ പറഞ്ഞു. ഇതേ തുടർന്ന് പൊലീസുമായി വാക്കു ത‌ർക്കത്തിലായി. പിന്നീട് യുവതി വസ്ത്രം ആഴിച്ചു മാറ്റുകയായിരുന്നു. സംഭവം വീണ്ടും പ്രശ്നത്തിലേക്ക് നീങ്ങുമെന്ന സാഹചര്യം വന്നതോടെ രാവിലെ ആറു മണിക്ക് ശേഷം പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് മടങ്ങി.

 

video coustrey: TOI