ആഴ്സണല്‍ മുൻ സൂപ്പർ താരം ജയിലില്‍

മുന്‍ ആഴ്സണല്‍ താരം നിക്ലാസ് ബെന്‍ഡ്നര്‍ ഇനി ജയിലില്‍ കിടക്കണം. ഡെന്മാര്‍ക്കില്‍ ഒരു ടാക്സി ഡ്രൈവറെ ആക്രമിച്ച കേസിലാണ് ബെന്‍ഡ്നറിന് ജയിൽശിക്ഷ വിധിച്ചത്. അമ്പത് ദിവസത്തോളം ബെന്‍ഡ്നര്‍ ജയിലില്‍ കിടക്കേണ്ടി വരും. മുപ്പതുകാരനായ ബെന്‍ഡ്നര്‍ ഇപ്പോള്‍ നോര്‍വീജിയന്‍ ക്ലബായ റോസന്‍ബര്‍ഗിന്റെ താരമാണ്.ശിക്ഷ വിധിച്ചു താരത്തിന്റെ ക്ലബിലെ ഭാവിയെ അതു ബാധിക്കില്ല എന്ന് ക്ലബ് അധികൃതര്‍ അറിയിച്ചു.ശിക്ഷയുമായി ബന്ധപ്പെട്ട് ബെന്‍ഡ്നറിന് ഇനി കളിക്കാനാകുമോ എന്നതും മറ്റും പോലീസാണ് തീരുമാനിക്കേണ്ടത് എന്നും ക്ലബ് പറഞ്ഞു. ‌