ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന മൊബൈല്‍ ഫോൺ ഏതാണ്? ; എെ ഫോണോ സാംസങ് ഗ്യാലക്സി മോഡലുകളോ ഒന്നുമല്ല

ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന മൊബൈല്‍ ഫോൺ ഏതാണ്? പുതിയ പഠനങ്ങൾ പ്രകാരം ആപ്പിള്‍ എെ ഫോണോ സാംസങ് ഗ്യാലക്സി മോഡലുകളോ ഒന്നുമല്ല. ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന മൊബൈൽ ഫോണുകളുടെ പട്ടിക ഇങ്ങനെയാണ്

10. മോട്ടോറോള റാസര്‍ വി-3

ഇപ്പോൾ വിപണിയിലിറങ്ങുന്ന മൊബൈൽ ഫോണുകൾ താരതമ്യം ചെയ്യുകയാണെങ്കില്‍ റാസര്‍ നല്‍കുന്ന സേവനങ്ങള്‍ വളരെ ചെറുതാണെങ്കിലും പഴയ കാലത്ത് അത് മികച്ചതായിരുന്നു. മികച്ച ഡിസൈൻ നല്‍കുന്ന സേവനങ്ങളും ഈ മോഡലിനെ എക്കാലത്തെയും മികച്ച ഫോണുകളിലൊന്നാക്കി മാറ്റി. മോട്ടോറോള റാസര്‍ വി-3യുടെ 130+ മില്യണിലധികം ഹാന്‍റ് സെറ്റുകള്‍ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. ഇത് മാത്രമല്ല, ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഫ്ലിപ്പ് ഫോണും ഇത് തന്നെയാണ്.

 

9. നോക്കിയ 2600

ബ്ലുടൂത്തോ, ക്യാമറയോ ഒന്നുമില്ലെങ്കിലും നോക്കിയ 2600 മികച്ച ബാറ്ററി ലൈഫ് കാരണമാണ് ശ്രദ്ധിക്കപ്പെട്ടത്. 2004ല്‍ പുറത്തിറങ്ങിയ 2600 135+ മില്ല്യണ്‍ വിറ്റഴിഞ്ഞിട്ടുണ്ട്.

 

8. സാംസങ് ഇ1100

നോക്കിയ 2600 പോലെത്തന്നെ അധികം സേവനങ്ങള്‍ സാംസങ് ബേസ് മോഡലായ ഇ1100 നല്‍കുന്നില്ല. പക്ഷെ. 13 ദിവസം വരെ പിടിച്ച് നില്‍ക്കുന്ന ബാറ്ററിയാണ് ഇതിന്‍റെയും പ്രത്യേകത. 2009ലാണ് ഇത് റിലീസ് ചെയ്യുന്നത്. ചെറിയ ടോര്‍ച്ച് ലൈറ്റുമായി വിപണിയിലെത്തിയ ഈ ഫോണ്‍ 150+ മില്യണിലധികമാണ്

 

7. നോക്കിയ 5230

 

ആദ്യ കാലത്തിലെ സ്മാര്‍ട്ട് ഫോണ്‍ എന്നറിയപ്പെടുന്ന 5230 3.2 ഇഞ്ച് ഡിസ്പ്ലെയുമായാണ് പുറത്തിറങ്ങിയത്. 3ജി കണക്ടിവിറ്റിയും സിമ്പ്യാന്‍ ഓപ്പറേറ്റിങ് സിസ്റ്റവുമായി പുറത്തിറങ്ങിയ 5230 150+ മില്യണ്‍ ഫോണുകളാണ്. ജി.പി.എസ് ചിപ്പും 128എം.ബി റാമും ഇതിന്‍റെ പ്രത്യേകതയാണ്. വൈഫൈ സംവിധാനമില്ലെങ്കിലും 2009ല്‍ അത് അത്ര വലിയ പ്രശ്നമായിരുന്നില്ല.

 

6. നോക്കിയ 6600

ഡിസൈന്‍ തന്നെയാണ് നോക്കിയ 6600യുടെ സവിശേഷത. 2003ല്‍ പുറത്തിറങ്ങിയ ഈ ഫോണ്‍ 850എം.എ.എച്ച് ബാറ്ററിയും ബേസ് മോഡല്‍ ക്യാമറയുമായാണ് രംഗത്തിറങ്ങിയത്. 150+ മില്യണ്‍ ഹാന്‍റ് സെറ്റുകളാണ് വിറ്റഴിക്കപ്പെട്ടിട്ടുള്ളത്.

 

5. നോക്കിയ 1200

ബാറ്ററിയാണ് നോക്കിയ 1200ന്‍റെ ഏറ്റവും വലിയ സവിശേഷത. 7 മണിക്കൂര്‍ ടോക് ടൈമും 390 മണിക്കൂര്‍ സ്റ്റാന്‍റ് ബൈ ബാറ്ററിയും ഇത് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഫ്ലാഷ് ലൈറ്റ് സംവിധാനവും ഇതിലുണ്ട്. അധികം സേവനങ്ങള്‍ നല്‍കുന്നില്ലെങ്കിലും മിതമായ നിരക്കില്‍ ഒതുക്കത്തില്‍ ഉപയോഗിക്കാവുന്ന ഫോണ്‍ 150+ മില്യണ്‍ വിറ്റു പോയിട്ടുണ്ട്.

4. നോക്കിയ 3210

1999ലാണ് നോക്കിയ 3210 വിപണിയിലെത്തുന്നത്. വലിയ ബോഡി കാരണം ഇത് വലിയ ഹിറ്റായിരുന്നു. വിവിധ നിറങ്ങളില്‍ ലഭ്യമാകുന്നു എന്നതും നാക്കിയ എന്ന് വലുതായി മുന്‍പില്‍ എഴുതിയിരിക്കുന്നതും ഇതിനെയും 150+ മില്യണിന് കൂടുതല്‍ വിറ്റഴിക്കാന്‍ സഹായകമായി. സ്നേക്ക് ഗെയിം ആണ് 3210 കൂടുതല്‍ പ്രസിദ്ധമാവാന്‍ കാരണം.

3. എെ ഫോണ്‍ 6/6എക്സ്

2014ല്‍ പുറത്തിറങ്ങിയ ഈ മോഡലാണ് ലിസ്റ്റിലെ ഏറ്റവും പ്രായം കുറഞ്ഞ ഫോണ്‍. ഇന്ന് ഫോണുകള്‍ നല്‍കുന്ന സംവിധാനങ്ങളില്‍ കുറച്ച് മാത്രമേ ഇതിലുള്ളുവെങ്കിലും ലിസ്റ്റിലെ ഏറ്റവും വലിയ ഫോണ്‍ എെ ഫോണ്‍ 6എക്സ് തന്നെയാണ്. 220+ മില്യണ്‍ ഹാന്‍റ് സെറ്റുകളാണ് വിറ്റഴിഞ്ഞിട്ടുള്ളത്.

2. നോക്കിയ 1110

പ്രാധമിക സൌകര്യങ്ങള്‍ മാത്രം നല്‍കുന്ന ഒരു ചെറി ഫോണാണ്. ചെറിയ വിലക്ക് ലോകത്തെങ്ങും ലഭ്യമാകുന്നു എന്നത് തന്നെയാണ് നാക്കിയ 1110യുടെ പ്രത്യേകത. 2005ലാണ് ഈ ഫോണ്‍ പുറത്തിറങ്ങിയത്. കോള്‍ ചെയ്യുക, മെസേജ് അയക്കുക, സ്നേക്ക് ഗെയിം കളിക്കുക എന്നത് മാത്രമാണ് ആവശ്യമെങ്കില്‍ 1110 മികച്ച ഫോണാണ് 250+ മില്യണ്‍ ഫോണുകള്‍ വിറ്റഴിഞ്ഞിട്ടുണ്ട്.

1. നോക്കിയ 1100

 

2003ല്‍ പുറത്തിറങ്ങിയ 1100 ആണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റ് പോയ ഫോണ്‍. ചെറിയ ഡിസ്പ്ലെയും കര്‍വ് ഡിസൈനും മുകളില്‍ ഫ്ലാഷ് ലൈറ്റുമായി മാര്‍ക്കറ്റിലിറങ്ങിയ 1100 250+ മില്യണാണ് വിറ്റഴിക്കപ്പെട്ടത്. മറ്റ് നോക്കിയ ഫോണുകളെ പോലെത്തന്നെ നല്ല ബാറ്ററിയും ഡിസൈനും ഉള്‍ക്കൊള്ളാവുന്ന വിലയുമാണ് ഈ ഫോണിന്‍റെ പ്രത്യേകത.