ആൺ-പെൺ സുഹൃത്തുക്കളുമായുള്ള ചാറ്റിങ് അടക്കമുള്ള വിവരങ്ങൾ പുറത്തുവിടാൻ ഒരുങ്ങി ഹാക്കർമാർ

അനധികൃതമായി എട്ടരക്കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയെന്ന ആരോപണം നേരിടുന്ന ബ്രിട്ടീഷ് ഡേറ്റാ അനലൈസിങ് സ്ഥാപനം കേംബ്രിജ് അനലിറ്റിക്ക പ്രവര്‍ത്തനം അവസാനിപ്പിച്ചതോടെ ഫേസ്ബുക്ക് യൂസർമാരുടെ നെഞ്ചത്തടിച്ച് വീണ്ടും ഹാക്കർമാർ . കേംബ്രിജ് അനലിറ്റിക്ക കേസിന്റെ അലയൊലിയടങ്ങുന്നതിനു മുമ്പാണ് കോടിക്കണക്കിന് ഫേസ്‌ബുക്ക് അക്കൗണ്ടുകള്‍ ഹാക്കു ചെയ്യപ്പെട്ടതായി വാര്‍ത്തകള്‍ വന്നത് . റഷ്യയിലുള്ള സൈബര്‍ ക്രിമിനലുകളാണ് ഇതിനു പിന്നിൽ എന്നാണ് നിഗമനം .

പുതിയ വെളിപ്പെടുത്തല്‍ പ്രകാരം ഏകദേശം 81,000 അക്കൗണ്ടുകള്‍ ഹാക്കു ചെയ്യപ്പെടുകയും അവയില്‍ നിന്നുള്ള സ്വകാര്യ സന്ദേശങ്ങള്‍ വില്‍പ്പനയ്ക്കു വച്ചിരിക്കുകയുമാണെന്നാണ് ബിബിസി റിപ്പോര്‍ട്ടു ചെയ്യുന്നത്. ഇതില്‍ ആണ്‍-പെണ്‍ വ്യത്യാസം ഇല്ലാതെ ഏവരുടെ പ്രൊഫലുകള്‍ ഉള്‍പ്പെടുന്നതോടെ വീണ്ടും ഫെയസ്ബുക്കിന്റെ സുരക്ഷിതത്വം ചോദ്യം ചെയ്യപ്പെടുകയാണ് . ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകൾ ചെറിയ തുകയ്ക്കാണ് വില്പനയ്ക്ക് വെച്ചിരിക്കുന്നത് .

എഫ്ബി സെയ്‌ലർ (FBSaler) എന്ന ഉപയോക്താവ് താന്‍ ഏകദേശം 120 മില്ല്യന്‍ ഫേസ്‌ബുക്ക് അക്കൗണ്ടുകള്‍ വില്‍ക്കുന്നുണ്ട് എന്നു പരസ്യം ചെയ്തപ്പോഴാണ് വിവരം ലോകമറിയുന്നത് . തുടര്‍ന്ന് സൈബര്‍ സുരക്ഷാ സ്ഥാപനമായ ഡിജിറ്റല്‍ സെയ്ല്‍സ് ഈ അവകാശവാദത്തിന്റെ നിജസ്ഥിതി പരിശോധിക്കുകയും 81,000 ലേറെ പ്രൊഫൈലുകള്‍, അവയിലെ സ്വകാര്യ സന്ദേശങ്ങളടക്കം, വില്‍പ്പനയ്ക്കു വച്ചിട്ടുണ്ടെന്നു കണ്ടെത്തുകയുമായിരുന്നു. ഇതേ തുടര്‍ന്ന്, ബിബിസിയുടെ റഷ്യന്‍ സര്‍വീസ് ഇത്തരത്തില്‍ വില്‍ക്കാന്‍ വച്ചിരിക്കുന്ന അഞ്ച് അക്കൗണ്ടുകളുടെ ഉടമകളെ കണ്ടെത്തുകയും സ്വകാര്യ മെസെജുകളും തങ്ങളുടേതാണെന്ന് അവര്‍ സ്ഥതീകരിക്കുകയുമായിരുന്നു.കേംബ്രിജ് അനലിറ്റിക്ക ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ അനധികൃതമായി ചോര്‍ത്തി യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പുള്‍പ്പെടെയുള്ളവയ്ക്കായി ഉപയോഗിച്ചെന്നാണ് മറ്റൊരു ആരോപണം .

സ്വകാര്യവിവരങ്ങള്‍ ചോര്‍ന്ന ഫേസ്‌ബുക്ക് ഉപയോക്താക്കളില്‍ അഞ്ച് ലക്ഷം ഇന്ത്യക്കാരുമുള്‍പ്പെടുന്നു. അലക്സാണ്ടര്‍ കോഗന്‍ നിര്‍മ്മിച്ച ‘ദിസ് ഈസ് യുവര്‍ ഡിജിറ്റല്‍ ലൈഫെ’ന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ചവരുടെ വിവരങ്ങളാണ് അനലിറ്റിക്ക ചോര്‍ത്തിയത്. നിലവില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അനുസരിച്ച്‌ ഇവ വെറും ടെക്സ്റ്റ് സന്ദേശങ്ങള്‍ മാത്രമായിരുന്നില്ല, ഫോട്ടോകളും മറ്റു ഫോര്‍മാറ്റിലുള്ള ഉള്ളടക്കങ്ങളും ഉണ്ടായിരുന്നു. ഇവ ദുരുദ്ദേശത്തോടെ പ്രവര്‍ത്തിപ്പിക്കുന്ന ബ്രൗസര്‍ എക്സ്റ്റെന്‍ഷനുകളിലൂടെ ശേഖരിച്ചവയാകാമെന്നും പറയുന്നു.യുക്രെയ്ന്‍, റഷ്യ എന്നിവടങ്ങളില്‍ നിന്നുള്ളവരുടെ അക്കൗണ്ടുകളാണ് കൂടുതലായും ഹാക്കു ചെയ്യപ്പെട്ടിരിക്കുന്നത്.ബ്രിട്ടണ്‍, അമേരിക്ക, ബ്രസീല്‍ എന്നിവ അടക്കം മറ്റു രാജ്യങ്ങളിലുള്ളവരെയും ഇത് ബാധിച്ചിട്ടുണ്ട് എന്നു പറയുന്നു. ഹാക്കര്‍മാര്‍ ഒരു അക്കൗണ്ടിനു വിലയിട്ടിരുന്നത് 10 സെന്റ് മാത്രമായിരുന്നു. എന്നാല്‍, ഇതു വിവാദമായതോടെ തല്‍ക്കാലം വില്‍പ്പന നിറുത്തിയിരിക്കുയാണ്.

ആരുടേയും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലായെന്നും ഇത് തങ്ങളുടെ പിഴവല്ല എന്നുമാണ് ഫേസ്ബുക് നൽകുന്ന വിശദീകരണം .ഫേസ്‌ബുക്കില്‍ നിന്നുള്ള വിവരങ്ങള്‍ വില്‍പ്പനയ്ക്കു വച്ച സ്ഥലങ്ങളിലെ നിയമപാലകരെയും, പ്രാദേശിക ഭരണാധികാരികളെയും തങ്ങള്‍ സമീപിച്ചിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തി. ന്നാല്‍, ഡിജിറ്റല്‍ ഷാഡോസ് പറയുന്നത് ഇത്രയധികം പേരുടെ ഡേറ്റ ചോര്‍ന്ന വിവരം അറിയാതിരിക്കാന്‍ ഒരു സാധ്യതയുമില്ല എന്നാണ് .ഫേസ്‌ബുക്ക് ഡേറ്റ എപ്പോഴും സ്വകാര്യമായിരിക്കണമെന്നില്ല എന്നു വെളിവാക്കപ്പെടുന്ന മറ്റൊരു മുന്നറിയിപ്പാണിത് .