ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. സുരക്ഷാ ക്രമീകരണം നടത്തി കഴിഞ്ഞാല്‍ മാധ്യമങ്ങള്‍ക്ക് ശബരിമലയിലേക്ക് പ്രവേശിക്കാമെന്ന് ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഭക്തരുടെയും മാധ്യമപ്രവര്‍ത്തകരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് പോലീസ് നടപടിയെന്നു പറഞ്ഞ ബെഹ്റ മാധ്യമപ്രവര്‍ത്തകര്‍ പോലീസിനോട് സഹകരിക്കണമെന്നും അഭ്യര്‍ഥിച്ചു.

ശബരിമലയിലേക്കെത്തിയ മാധ്യമങ്ങളെ ഇലവുങ്കലില്‍ വെച്ച്‌ പോലീസ് തടഞ്ഞിരുന്നു. തിങ്കളാഴ്ച രാവിലെ മുതലേ മാധ്യമങ്ങളെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കൂ എന്നാണ് അറിയിച്ചിരിക്കുന്നത്.