നരഭോജി കടുവയെ കൊലപ്പെടുത്തിയ നടപടിക്കെതിരെ മേനക ഗാന്ധി

മുംബൈ: ജനങ്ങളുടെ ജീവന് ഭീഷണിയായ പെണ്‍കടുവയെ വനം വകുപ്പ് വെടിവെച്ചുകൊന്ന സംഭവത്തില്‍ മഹാരാഷ്ട്രാ സര്‍ക്കാരിനെ വിമര്‍ശിച്ച്‌ മേനക ഗാന്ധി രംഗത്ത് . പ്രത്യക്ഷമായ കുറ്റകൃത്യമാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്നാണ് മേനക ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്.

നിരവധി ആളുകളുടെ എതിര്‍പ്പും ആശങ്കയും വകവയ്ക്കാതെ കടുവയെ കൊല്ലാൻ ഉത്തരവിട്ട നടപടിയില്‍ ഖേദമുണ്ട്. ഇക്കാര്യത്തില്‍ നിമയപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മേനക ട്വിറ്റര്‍ കുറിപ്പില്‍ വ്യക്തമാക്കി. ബൊറാതി വനമേഖലയില്‍ പതിമൂന്നു പേരെ കൊന്നുതിന്ന ആവണി എന്ന പെണ്‍കടുവയെ കഴിഞ്ഞ ദിവസമാണ് വനംവകുപ്പ് വെടിവച്ചു കൊലപ്പെടുത്തിയത്.