വിവാഹച്ചടങ്ങുകള്‍ കഴിഞ്ഞു മടങ്ങിയ യുവ ദമ്പതികൾ ഹെലികോപ്ടര്‍ തകര്‍ന്നു മരിച്ചു

ഓസ്റ്റിന്‍ (യുഎസ്): വിവാഹച്ചടങ്ങുകള്‍ കഴിഞ്ഞു മടങ്ങിയ യുവ ദമ്പതികൾ ഹെലികോപ്ടര്‍ തകര്‍ന്നു മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ടെക്‌സസിലാണു സംഭവം.ദീർഘകാലത്തെ പ്രണയത്തിന് ശേഷം വിവാഹിതരായ വില്‍ ബൈലറും(23) ബെയ് ലി അക്കര്‍മാനു(23)മാണ് ദാരുണമായി മരിച്ചത്. സാം ഹൂസ്റ്റണ്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ സീനിയര്‍ വിദ്യാര്‍ത്ഥികളാണ് ഇരുവരും. വരന്റെ പിതാവിന്റെ ഹെലികോപ്റ്റര്‍ ബിസിനസില്‍ ജോലി നോക്കുകയാണ് മരിച്ച പൈലറ്റ് ജെറാള്‍ഡ് .
ശനിയാഴ്ച രാത്രിയാണ് ഇരുവരും വിവാഹിതരായത്. പൈലറ്റ് ജെറാള്‍ഡ് ഗ്രീന്‍ ലോറന്‍സും(76) അപകടത്തില്‍ കൊല്ലപ്പെട്ടു