കമൽഹാസന്റെ ഇന്ത്യൻ 2വിൽ ദുൽഖറും?

 

കമല്‍ഹാസന്‍ നായകവേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം ഇന്ത്യന്‍ 2വിൽ യുവനടൻ ദുല്ഖർ സൽമാനും അഭിനയിക്കുമെന്ന് റിപ്പോർട്ട്. സൂപ്പർ ഹിറ്റ് സംവിധായകൻ ശങ്കർ സംവിധാനം ചെയ്ത ആദ്യ ഭാഗം കമൽഹാസന്റെ കരിയറിൽ വഴിത്തിരിവായ ചിത്രമായിരുന്നു.
അനിരുദ്ധ് രവിചന്ദര്‍ സംഗീതവും രവി വര്‍മ്മന്‍ ക്യാമറയും കൈകാര്യം ചെയ്യുന്നു. ലൈക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബോളിവുഡ് ചിത്രം സോയ ഫാക്ടറിലാണ് ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.