മാഞ്ചസ്റ്ററോ മിലാനോ…മനസ്സ് തുറന്ന് ഇബ്രാഹിമോവിച്ച്

അമേരിക്കൻ ക്ലബായ എൽഎ ഗാലക്സി വിട്ട് എവിടേക്കുമില്ലെന്ന് സൂപ്പർ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച്.മുപ്പത്തിയേഴാം വയസ്സിലും തകർപ്പൻ പ്രകടനം കാഴ്ചവെക്കുന്ന ഇബ്രയെ സ്വന്തമാക്കാൻ ഇറ്റാലിയൻ വമ്പന്മാരായ എസി മിലാനും മാഞ്ചസ്റ്റർ യുണൈറ്റഡും ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.മേജർ സോക്കർ ലീഗിൽ 27 മത്സരങ്ങളിൽ 22 ഗോൾ നേടി അവിശ്വസനീയമായ പ്രകടനമാണ് ഇബ്രാഹിമോവിച്ച് നടത്തുന്നത്.ക്ലബിന് തന്നെ ആവശ്യമുണ്ടെന്നും ക്ലബ്ബിനെ ഉയർന്ന നിലയിലെത്തിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും ഇബ്ര പറഞ്ഞു.