ജനം ടിവിക്കെതിരെ കേസെടുത്തു

ആലുവ : വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് ജനം ടിവിക്കെതിരെ എടത്തല പൊലീസ് കേസെടുത്തു. എടത്തല പാലാഞ്ചേരി മുകള്‍ തേജസില്‍ റഹിമിന്റെ ഭാര്യ ശശികല റൂറല്‍ ജില്ലാ പൊലീസിന് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് എടത്തല പൊലീസ് കേസെടുത്തത്.
ശശികലയുടെ മരുമകള്‍ ശബരിമലയ്ക്ക് പോയെന്ന വ്യാജവാര്‍ത്തയാണ് ജനം ടിവി നവംബര്‍ നാലിന് സംപ്രേഷണം ചെയ്തതെന്ന് എടത്തല എസ്‌ഐ അരുണ്‍ പറഞ്ഞു. മരുമകളെ സ്വീകരിക്കാന്‍ ശശികല പമ്പയിലേക്ക് പോയെന്നും വാര്‍ത്തയില്‍ ഉണ്ടായിരുന്നു.