നബിദിനം; യു.എ.ഇയില്‍ 18ന് പൊതു അവധി

ദുബായ് : നബിദിനം പ്രമാണിച്ച് യു.എ.ഇയില്‍ നവംബര്‍ 18ന് പൊതു അവധി പ്രഖ്യാപിച്ചു. യു.എ.ഇ ക്യാബിനെറ്റിന്റേതാണ് തീരുമാനം. ഇസ്‌ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് നവംബര്‍ 20നായിരുന്നു പ്രഖ്യാപിച്ചിരുന്നത്.പിന്നീട് തീയ്യതി മാറ്റുകയായിരുന്നു. നവംബര്‍ 19ന് സാധാരണ പ്രവര്‍ത്തിദിനമായിരിക്കും.