മാറിടം വെളിവാകുന്ന വസ്ത്രത്തോടപ്പം ഹിജാബ്; വിവാദത്തിലായി മോഡൽ

ഹിജാബ് ധരിച്ച് അര്‍ധനഗ്നയായ മോഡലിനെ വിചാരണ ചെയ്ത സോഷ്യൽ മീഡിയ. മതത്തെ അപമാനിക്കുന്ന തരത്തിലുള്ള ചിത്രമാണെന്നുള്ള ആരോപണമാണ് മോഡലിന് നേരെ ഉയരുന്നത്. നടിയും മോഡലുമായ അനസ്‌തേസ്യ രെഷ്ടോവയാണ് അല്‍പവസ്ത്രത്തിന് പുറമെ ഹിജാബ് ധരിച്ച ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് വിവാദത്തിലായത്.

മാറിടം വെളിവാകുന്ന തരത്തിലുള്ള വസ്ത്രമാണ് അനസ്‌തേസ്യ ധരിച്ചിരുന്നത്. ഇതിന് പുറമെ ഹിജാബും ധരിച്ചിരുന്നു. എന്നാല്‍ ചിത്രം വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നാരോപിച്ച് നിരവധി പേര്‍ രംഗത്തെത്തുകയായിരുന്നു. കടുത്ത വിമര്‍ശനങ്ങളെ തുടര്‍ന്ന് ചിത്രം അനസ്‌തേസ്യ നീക്കം ചെയ്തു. എങ്കിലും വിവാദം തുടരുകയാണ്. മുസ്ലീം അല്ലാത്ത അനസ്‌തേസ്യ എന്തിന് ഹിജാബ് ധരിച്ചുവെന്നും ഇത് മനപ്പൂര്‍വ്വം മതത്തെ അപമാനിക്കാനുള്ള നീക്കമല്ലേയെന്നുമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം. ഇസ്ലാം മതസ്ഥനായ റഷ്യന്‍ ഗായകന്‍ തിമോത്തിയാണ് അനസ്‌തേസ്യയുടെ ഭര്‍ത്താവ്.