സ്വദേശിവല്‍ക്കരണം വിമാനത്താവളം വരെ

സൗദി അറേബ്യ വിമാനത്താവളങ്ങളിലെ ജോലികള്‍ സ്വദേശിവല്‍ക്കരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി വിവിധ കമ്പനികളുമായി ധാരണയിലെത്തിയെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.

സ്വദേശിവല്‍ക്കരണം വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിച്ചതോടെ വിദേശിതൊഴിലാളികള്‍ ആശങ്കയിലാണ്.

രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലെ ജോലികള്‍ സ്വദേശികള്‍ക്ക് മാത്രമാക്കാനാണ് പദ്ധതി. ഇതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമായിട്ടുള്ളത്.

മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷം ഒരുക്കുന്നതിന് പദ്ധതിയുടെ ഭാഗമായി സ്വദേശികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കാനും പദ്ധതിയുണ്ട്. ആദ്യ ഘട്ടത്തില്‍ ജിദ്ദ വിമാനത്താവളത്തിലാണ് സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു.

ഏതൊക്കെ തസ്തികയില്‍ ആദ്യ ഘട്ടത്തില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുമെന്ന് മന്ത്രാലയം വൈകാതെ ഉത്തരവിറക്കും.