യുവന്റസിനെ തോൽപ്പിച്ച് യുണൈറ്റഡ്;റയലിനും ബയേണിനും ജയം

യുവന്റസിന്റെ ഈ സീസണിലെ അപരാജിത കുതുപ്പിന് മാഞ്ചസ്റ്ററിലെ ചുവന്ന ചെകുത്താന്മാര്‍ അവസാനമിട്ടു. യുവന്റസ് ഹോംഗ്രൗണ്ടായ ടൂറിനില്‍ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഒരു ഗോളിന് പിറകില്‍ നിന്ന ശേഷം തിരിച്ചടിച്ച്‌ കൊണ്ടാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 2-1ന്റെ വിജയം സ്വന്തമാക്കിയത്.

കളി ഗോള്‍രഹിതമായി രണ്ടാം പകുതിയിലും മുന്നേറുമ്ബോള്‍ ആയിരുന്നു യുവന്റസിന് ലീഡ് കൊടുത്ത റൊണാള്‍ഡോയുടെ ഗോള്‍ വന്നത്. ബൊണൂച്ചി കൊടുത്ത ഒരു ലോംഗ് പാസ് ടച്ച്‌ ചെയ്ത് വോളി സ്ട്രൈക്കിലൂടെ വലയ്ക്ക് അകത്തേക്ക്. കളിയിലേക്ക് തിരിച്ചുവരാന്‍ മൗറീനോ നടത്തിയ മാറ്റങ്ങള്‍ പിന്നീട് ലക്ഷ്യം കണ്ടു. മാറ്റയെയും റാഷ്ഫോര്‍ഡിനെയും എത്തിച്ചതോടെ മാഞ്ചസ്റ്റര്‍ കൂടുതല്‍ ആക്രമണത്തിലേക്ക് തിരിഞ്ഞു.

85ആം മിനുട്ടില്‍ സമനില ഗോളും വന്നു.സമനില നേടി നിമിഷങ്ങള്‍ക്കകം യുണൈറ്റഡ് വിജയ ഗോളും കണ്ടെത്തിം ഇത്തവണയും ഒരു ഫ്രീകിക്ക് ആണ് യുണൈറ്റഡിനെ തുണച്ചത്. ആഷ്ലി യങ് എടുത്ത ഫ്രീകിക്ക് ഒരു സെല്‍ഫ് ഗോളിലിലൂടെ യുണൈറ്റഡിന്റെ വിജയ ഗോളായി മാറുകയായിരുന്നു. ചെക്ക് റിപ്പബ്ലിക് ടീമായ വിക്ടോറിയ പെസനെതിരെ അഞ്ചു ഗോൾ വിജയമാണ് റയൽ നേടിയത്.