ചൈനയിൽ തൊഴിലാളികളെ നിർബന്ധിപ്പിച്ച് മൂത്രം കുടിപ്പിക്കുന്നുവെന്ന് പരാതി

ചൈനയിലെ ബെയ്ജിങ്ങിൽ വീട് പുനർനിർമ്മാണ കമ്പനികളിലെ തൊഴിലാളികളെ ജോലിയിൽ പരാജയപ്പെടുന്നപക്ഷം മൂത്രം കുടിക്കാനും പാറ്റകളെ തിന്നാനും നിർബന്ധിക്കുന്നുവെന്ന് പരാതി. ഇത് കൂടാതെ ബെൽറ്റ് കോണ്ട് അടിക്കുകയും മറ്റുചിലരെ മൊട്ടയടിക്കാനും, ടോയ്ലറ്റിൽ നിന്ന് വെള്ളം കുടിക്കാനും നിർബന്ധിക്കുന്നുവെന്നും പരാതിയുണ്ട്. ശമ്പളം ഒരു മാസം വരെ തടഞ്ഞു വെക്കുന്നുവെന്നും ചൈനീസ് സോഷ്യൽ മീഡിയകൾ പുറത്തുവിട്ട വീ‍‍‍ഡിയോകളും ചിത്രങ്ങളും പറയുന്നു.
മറ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ശിക്ഷിക്കുകയും ചെയ്യുന്നുണ്ടെന്നും തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഗുയിഹോയിൽ കമ്പനി ഉപേക്ഷിച്ച തൊഴിലാളികൾ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.