പിഞ്ചുകുഞ്ഞിന്റെ വായില്‍ യുവാവ് പടക്കം വെച്ച്‌ പൊട്ടിച്ചു : കുട്ടി ഗുരുതരാവസ്ഥയില്‍

ലക്‌നൗ: ദീപാവലി ആഘോഷത്തിനിടെ പിഞ്ചുകുഞ്ഞിന്റെ വായില്‍ യുവാവ് പടക്കം വെച്ച്‌ പൊട്ടിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മീററ്റിലാണ് നാടിനെ ഞെട്ടിച്ച്‌ സംഭവം നടന്നത്. ദീപാവലി ആഘോഷത്തിനിടെയാണ് യുവാവ് മൂന്നു വയസുള്ള പെണ്‍കുഞ്ഞിന്റെ വായില്‍ പടക്കംവച്ച്‌ പൊട്ടിച്ചത്. പ്രദേശവാസിയായ ഹര്‍പാല്‍ ആണ് ക്രൂരകൃത്യം നടത്തിയത്. പെണ്‍കുട്ടിയുടെ പിതാവ് ശശി കുമാര്‍ ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതി ഒളിവിലാണ്. പെണ്‍കുട്ടിയുടെ വായില്‍ അമ്ബതോളം കുത്തിക്കെട്ടുകളാണ് വേണ്ടിവന്നത്. എന്നാല്‍ മുറിവുകളില്‍ അണുബാധ ഉണ്ടായതോടെ കുട്ടി ഗുരുതരാവസ്ഥയിലാണ്