കോഹ്‌ലിക്ക് കിടിലൻ മറുപടിയുമായി നടൻ സിദ്ധാർത്ഥ്

മറ്റുള്ള രാജ്യത്തിന്‍റെ ക്രിക്കറ്റ് താരങ്ങളെയാണ് കൂടുതല്‍ ഇഷ്ടപ്പെടു ന്നതെങ്കില്‍ നിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കേണ്ടെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ പ്രതികരണവുമായി നടന്‍ സിദ്ധാര്‍ത്ഥ്. കിങ് കോഹ്‌ലി എന്ന നിലയില്‍ തുടരാനാഗ്രഹിക്കുന്നെങ്കില്‍ ഭാവിയില്‍ കാര്യങ്ങള്‍ പറയുന്നതിന് മുമ്പ് ചിന്തിക്കണമെന്ന് സിദ്ധാർത്ഥ് പറഞ്ഞു.അതോടൊപ്പം രാഹുല്‍ ദ്രാവിന്റെ മുമ്പത്തെയൊരു പ്രസ്താവനയും സിദ്ധാര്‍ത്ഥ് സൂചിപ്പിക്കുന്നുണ്ട്.കോഹ് ലിയുടെ പ്രസ്താവനക്കെതിരെ നാനാഭാഗത്ത് നിന്നും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നതിനിടെയാണ് നടന്‍ സിദ്ധാര്‍ത്ഥും രംഗത്ത് എത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു സിദ്ധാര്‍ത്ഥിന്‍റെ പരാമര്‍ശം.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആസ്ട്രേലിയന്‍ ഓപ്പണ്‍ വിജയിച്ച ജര്‍മ്മന്‍ താരം കെര്‍ബറിനെ പ്രശംസിച്ച് രേഖപ്പെടുത്തിയ ട്വീറ്റും ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തന്റെ ഇഷ്ടപ്പെട്ട വനിത ടെന്നീസ് താരമാണ് കെര്‍ബറെന്ന് ആ ട്വീറ്റില്‍ കോഹ്ലി പറയുന്നുണ്ട്. അണ്ടര്‍ 19 താരമായിരിക്കെ തന്റെ ഇഷ്ടപ്പെട്ട ബാറ്റ്സ്മാന്‍ ദക്ഷിണാഫ്രിക്കയുടെ ഹര്‍ഷല്‍ ഗിബ്സാണെന്ന് പറയുന്നതും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. പഴയ കാര്യങ്ങള്‍ കോഹ്ലിക്കോര്‍മ്മയില്ലെന്നും ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതിന് മുമ്പെങ്കിലും പഴയ ട്വീറ്റുകളെങ്കിലും നോക്കുന്നത് നന്നാവുമെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.

കടപ്പാട്