ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ എം.എ നിഷാദ്

വാഗണ്‍ ട്രാജഡി എന്ന ചരിത്രത്തെ ഓര്‍മ്മപ്പെടുത്തിയും 3000 കോടി മുടക്കി പ്രതിമ പണിഞ്ഞ് ചരിത്രം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ എം.എ നിഷാദ്. വാഗണ്‍ ട്രാജഡിയില്‍ മരിച്ചവരുടെ ശവശരീരങ്ങള്‍ ഒരു തീവണ്ടിയില്‍ നിന്നും എടുത്ത് മാറ്റുന്ന ചിത്രം ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്ത് കൂടെ വിമര്‍ശനാത്മകമായ കുറിപ്പും എഴുതിയാണ് നിഷാദ് പ്രതിഷേധമറിയിച്ചത്.

 

എം.എ നിഷാദിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

Wagon Tragedy…

ചരിത്രത്തിന്റ്റെ ഏടുകളിൽ നിന്നും,കാലം മായ്ക്കാത്ത ചുവർ ചിത്രം….ചരിത്രം..അത് തിരുത്തപ്പെടാത്തതാണ്…സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ,ജനിച്ച നാടിന്റ്റെ സ്വാതന്ത്രത്തിന് വേണ്ടി സ്വന്തം ജീവൻ പണയപ്പെടുത്തി,മരിച്ചടങ്ങിയ…അല്ല..കൊല്ലപ്പെട്ട,വീര ദേശാഭിമാനികൾ!!..രക്ത സാക്ഷികൾ…അതാണ് ചരിത്രം..

ഇനി പുതിയ കാലം…

ചരിത്രത്തെ നോക്കി കൊഞ്ഞനം കുത്തുന്ന,സ്വന്തമായി അവകാശപ്പെടാൻ,ചരിത്രമോ,പാരമ്പര്യമോ ഇല്ലാത്ത….സ്വാതന്ത്ര്യ സമരത്തേ ഒറ്റികൊടുത്ത്,ബ്രിട്ടീഷ് നായ്ക്കളുടെ,പാദ സേവ നടത്തി,മാപ്പിരന്നവന്മാർ…പുതു ചരിത്രം എഴുതുന്ന കാലം…

ഒരു തീവണ്ടിയാപ്പീസിലെ ചുവരിൽ നിന്നും ഒരു പക്ഷെ നിങ്ങൾക്കാ ചിത്രങ്ങൾ മാറ്റാൻ കഴിയുമായിരിക്കും….പക്ഷെ…കാലം മാറ്റാത്ത ആ ചിത്രം നാടിനെ സ്നേഹിക്കുന്ന ഓരോ മലയാളിയുടെയും മനസ്സിൽ ഒളി മങ്ങാതെ നിറഞ്ഞ് നിൽക്കും…

കടമെടുത്ത പട്ടേലിന്റ്റെ പ്രതിമ നിർമ്മിച്ച് കാക്കയ്ക്കും,പരുന്തിനും കാഷ്ഠിക്കാൻ അവസരമുണ്ടാക്കിയ ആ വലിയ മനസ്സുണ്ടല്ലോ..അതിനിരിക്കട്ടെ ഒരു ഭീകര ധ്വജപ്രണാമം….

NB

എന്റെ അഭിപ്രായങ്ങളാണ് ഇവിടെ കുറിക്കുന്നത്…അത് കണ്ട് കുരുപൊട്ടി,ഇവിടെ വിസർജനം നടത്താൻ വരുന്ന എല്ലാ സംഘി/ സംഘിണികളേയും ബ്ളോക്കുന്നതായിരിക്കും…സംഘിത്തരം വിളമ്പാനാണ് ഉദ്ദേശമെന്കിൽ…എതിർക്കാൻ തന്നെയാണ് തീരുമാനം…..പിന്നല്ല…