യുവന്റസിലേക്ക് മടങ്ങുമോ?പോഗ്ബയുടെ പ്രതികരണമിങ്ങനെ

യുവന്റസിലേക്ക് മടങ്ങുമെന്ന വാർത്തകളോട് പ്രതികരിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ താരം പോൾ പോഗ്ബ.അടുത്ത ജനുവരി ട്രാൻസ്ഫെറിൽ പോഗ്ബ തിരികെ യുവന്റസിലേക്ക് മടങ്ങിയേക്കുമെന്നാണ് റിപോർട്ടുകളുണ്ടായിരുന്നത്.എന്നാൽ പോഗ്ബ തന്നെ ഇത്തരം വാർത്തകൾ നിഷേധിച്ച് രംഗത്തുവന്നിരിക്കുകയാണ്.ഓൾഡ് ട്രാഫൊഡിൽ താൻ സന്തോഷവാനാണെന്നും യുവന്റസിലേക്ക് മടങ്ങുമെന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും പോഗ്ബ പറഞ്ഞു.ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ യുവന്റസിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചിരുന്നു.