യുണൈറ്റഡിനെതിരെ വിമർശനവുമായി റൊണാൾഡോ

ചാമ്പ്യൻസ് ലീഗിൽ യുവന്റസിനെതിരെ വിജയിച്ച മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ രംഗത്ത്.ജയിക്കാൻ മാത്രം യുണൈറ്റഡ് കളിച്ചില്ലെന്ന് റൊണാൾഡോ കുറ്റപ്പെടുത്തി.മത്സരത്തിൽ ഭാഗ്യം തങ്ങളുടെ ഭാഗത്തല്ലായിരുന്നുവെന്നും യുവന്റസ് യുണൈറ്റഡിന് സമ്മാനിച്ചതാണ് ഈ വിജയമെന്നും റൊണാൾഡോ പറഞ്ഞു.അവസാന മിനുറ്റുകളില്‍ നേടിയ ഗോളുകള്‍ക്ക് ടുറിനില്‍ യുണൈറ്റഡ് 1-2 ന് ജയിച്ച ശേഷമാണ് റൊണാള്‍ഡോ തന്റെ മുന്‍ ടീമിനെതിരെ പ്രസ്താവന നടത്തിയത്.സ്വന്തം ടീമിന്റെ പ്രകടനത്തിലും താരം വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. മത്സരത്തില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ട്ടിച്ച യുവേ അത് മുതലാക്കിയില്ല എന്നും താരം കൂട്ടി ചേര്‍ത്തു