ശബരിമല ചിത്തിര ആട്ടത്തിരുനാളിന് എത്തിയവരില്‍ ഭക്തര്‍ 200 പേര്‍മാത്രം; 7000 സംഘപരിവാറുകാര്‍ എത്തിയതായി പോലീസ്

ശബരിമലയില്‍ ചിത്തിര ആട്ടത്തിരുനാളിന് നടതുറന്നപ്പോള്‍ എത്തിയ 7,200 തീര്‍ത്ഥാടകരില്‍ 200 പേര്‍ മാത്രം യഥാര്‍ത്ഥ ഭക്തരെന്ന് പോലീസ്. ബാക്കിയുള്ള 7,000 പേരും സംഘപരിവാര്‍ സംഘടനകളിലുള്ളവരാണെന്നും പൊലീസ് വ്യക്തമാക്കി. സുപ്രീം കോടതി വിധിക്ക് ശേഷം നടതുറന്നപ്പോള്‍ അക്രമം നടത്തിയ 200 പേര്‍ വീണ്ടും ദര്‍ശനത്തിനെന്ന പേരില്‍ എത്തിയതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.സുരക്ഷയ്ക്കായി ശബരിമലയില്‍ ഒരുക്കിയ ക്യാമറകളില്‍ നിന്നുള്ള ഫോട്ടോകളും വീഡിയോകളും അടിസ്ഥാനമാക്കിയാണ് പോലീസ് റിപ്പോർട്ട് തയ്യാറാക്കിയത്.
ചിത്തിരആട്ടത്തിനായി നടതുറന്നപ്പോള്‍ വമ്പന്‍ സുരക്ഷാ സംവിധാനങ്ങളാണ് പൊലീസ് ശബരിമലയില്‍ ഒരുക്കിയിരുന്നത്. എന്നിട്ടും സുരക്ഷാ വീഴ്ചയുണ്ടായതായി പൊലീസിന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.