ടിപ്പു ജയന്തി ആചരിക്കുന്നതിൽ തെറ്റില്ല-ഡി കെ ശിവകുമാർ

ചരിത്രത്തിലെ മഹത് വ്യക്തിയാണ് ടിപ്പു സുൽത്താനെന്നും ടിപ്പു ജയന്തി ആചരിക്കുന്നതിൽ തെറ്റില്ലെന്നും കർണാടക ജലവിഭവ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി കെ ശിവകുമാർ.ടിപ്പു ജയന്തി ആചരിക്കുന്നതിനെതിരെ വിമർശനവുമായിയെത്തിയ ബിജെപിക്ക് മറുപടി നൽകുകയായിരുന്നു ഡികെ ശിവകുമാർ.രാഷ്ട്രീയ അജണ്ടയാണ് ബിജെപിക്കുള്ളതെന്നും ഹിന്ദു സമൂഹത്തെയും ന്യൂനപക്ഷ സമുദായത്തെയും ഭിന്നിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഡികെ പറഞ്ഞു.