പ്രധാനമന്ത്രിക്ക് ഹിന്ദിയില്‍ ദീപാവലി ആശംസ നേര്‍ന്ന് യു.എ.ഇ

ഇന്ത്യക്കാർക്ക് ദീപാവലി ആശംസ നേര്‍ന്ന് യു.എ.ഇ വൈസ് പ്രസിഡൻറും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ദുബായ് ഭരണാധികാരിയുടെ ഹിന്ദിയിലുള്ള ട്വീറ്റിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അറബിയിലാണ് മറുപടി നല്‍കിയത്.
നരേന്ദ്രമോദിക്കും ദീപാവലി ആഘോഷിക്കുന്ന എല്ലാവർക്കും യു.എ.ഇയിലെ ജനങ്ങൾക്ക് വേണ്ടി താൻ സന്തോഷകരമായ ഉത്സവം ആശംസിക്കുന്നു എന്നാണ് ശൈഖ് മുഹമ്മദ് മോദിയെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തത്. ഇംഗ്ലീഷിലും ആശംസ ട്വീറ്റ് ചെയ്തിരുന്നു. ഇതിനുള്ള മറുപടിയായാണ് മോദി അറബിയിലും ഇംഗ്ലീഷിലും റീട്വീറ്റ് ചെയ്തത്.’ശൈഖ് മുഹമ്മദ്, താങ്കൾക്കും സന്തോഷത്തിൻറ ദീപാവലി ആശംസിക്കുന്നു’ എന്നായിരുന്നു റീട്വീറ്റ്. ഇ
ഇരുവരുടെയും സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.