തന്നെ ട്രോളുകള്‍ കൊണ്ട് തകര്‍ക്കാനാകില്ല; മറുപടിയുമായി വിരാട് കോഹ്‌ലി

ആരാധകനോട് രാജ്യം വിടാന്‍ പറഞ്ഞ സംഭവം വിവാദമായതോടെ മറുപടിയുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. തന്നെ ട്രോളുകള്‍ കൊണ്ട് തകര്‍ക്കാനാകില്ലെന്നും ട്രോളുകള്‍ ശീലമായെന്നും ഇനിയും അത് തുടരുട്ടെയെന്നും വിരാട് ട്വീറ്റ് ചെയ്തു. അതേമസയം, തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ താന്‍ മാനിക്കുന്നുണ്ടെന്നും വിരാട് വിശദീകരിച്ചു.

കഴിഞ്ഞ ദിവസം തന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയശേഷം ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് കോലി വിവാദ പരാമര്‍ശം നടത്തിയത്. വിദേശ താരങ്ങളെയാണ് കൂടുതല്‍ ഇഷ്ടമെന്ന് പറഞ്ഞ ആരാധകനോട് രാജ്യം വിടാന്‍ പറഞ്ഞ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ചെന്നു ചാടിയിരിക്കുന്നത് വലിയ വിവാദത്തിലാണ്. കഴിഞ്ഞ ദിവസം പുറത്ത് വന്ന വീഡിയോയിലാണ് വിരാട് ആരാധകനോട് ഇന്ത്യയില്‍ ജീവിക്കണ്ടെന്നും പുറത്ത് പോകുന്നതായിരിക്കും നല്ലതെന്നും പറയുന്നത്.

വിരാടിന്റെ വാക്കുകൾക്ക് വൻ പ്രതിഷേധങ്ങളാണ് ഉയർന്നത്. ആരാധകരും ക്രിക്കറ്റ് താരങ്ങളും മറ്റ് മേഖലകളില്‍ നിന്നുമുള്ളവരുമെല്ലാം വിരാടിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ക്രിക്കറ്റ് ലോകത്തെ സൂപ്പര്‍ താരമായി മാറിയതോടെ വിരാടിന് അഹങ്കാരവും ഈഗോയും തലയ്ക്ക് പിടിച്ചിരിക്കുകയാണ്, അതുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നാണ് വിമര്‍ശനം. എന്നാല്‍ വിരാടിനെ ന്യായീകരിച്ചും ചിലര്‍ രംഗത്തെത്തുന്നുണ്ട്. ഒരു ഇന്ത്യന്‍ ക്യാപ്റ്റനില്‍ നിന്നും ഉണ്ടായിരിക്കുന്ന ബുദ്ധിശൂന്യമായ വാക്കുകളാണ് ഇത്,’ നടന്‍ സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു.