സിംബാബ്‌വെയില്‍ ബസുകള്‍ കൂട്ടിയിടിച്ച്‌ 47 പേര്‍ മരിച്ചു

ഹരാരെ: സിംബാബ്‌വെയില്‍ രണ്ടു ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 47 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. റുസാപെ നഗരത്തിനു സമീപമാണ് അപകടമുണ്ടായത്.

ഹരാരെയില്‍നിന്നും മുട്ടാറയിലേക്ക് പോകുകയായിരുന്ന ബസും ഇതേ ദിശയിലേക്ക് തിരികെ വരികയായിരുന്ന മറ്റൊരു ബസുമാണ് കൂട്ടിയിടിച്ചതെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.