റൊണാൾഡോയെ നൈസായി ട്രോളി ഇകാർഡിയുടെ ഭാര്യ

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ വിമർശിച്ച് രംഗത്തുവന്നിരിക്കുകയാണ് ഇന്റർ മിലാൻ താരം മൗറോ ഇകാർഡിയുടെ ഭാര്യ വാൻഡ നറ.
സീസണിൽ തകർപ്പൻ ഫോമിലാണെങ്കിലും റൊണാൾഡോ ഇകാർഡിയുടെ അത്ര മികച്ചതല്ലെന്നാണ് അർജന്റീനിയൻ താരത്തിന്റെ ഭാര്യ വാൻഡ നറ പറയുന്നത്. റൊണാൾഡോയെക്കാൾ മൂന്നു മത്സരം കുറവു കളിച്ചിട്ടും ഗോളുകളുടെ എണ്ണത്തിൽ റൊണാൾഡോയേക്കാൾ ഒരെണ്ണം മാത്രമേ ഇകാർഡിക്കു കുറവുള്ളുവെന്ന് വാൻഡ നറ പറഞ്ഞു. സീരി എയിൽ റൊണാൾഡോക്ക് ഏഴും ഇകാർഡിക്ക് ആറും ഗോളുകളാണുള്ളത്.
മൂന്നു ഗോളുകളെങ്കിലും തനിക്കു നേടാമായിരുന്നുവെന്ന് ഉറപ്പുണ്ടായ മത്സരത്തിൽ ഇകാർഡി ഇറങ്ങിയില്ലെന്നും അതു പോലൊരു മത്സരത്തിൽ റൊണാൾഡോ പുറത്തിരിക്കുന്നത് കാണേണ്ടതു തന്നെയാണെന്നും വാൻഡ പറഞ്ഞു. വ്യക്തിഗത നേട്ടങ്ങൾ കൂടുതൽ ലക്ഷ്യം വക്കുന്ന റൊണാൾഡോയുടെ സ്വഭാവത്തെയാണ് വാൻഡ ഇതിലൂടെ ഉന്നം വച്ചതെന്ന് ഉറപ്പാണ്.