ഡാനി വെൽബാക്കിന് ഗുരുതര പരിക്ക്;കണ്ണീരോടെ ആഴ്‌സണൽ സഹതാരങ്ങൾ

യൂറോപ്പ ലീഗ് മത്സരത്തിൽ സ്പോർട്ടിങ് ലിസ്ബണിനെതിരെ കളിക്കാനിറങ്ങിയ ആഴ്‌സണലിന് വൻ തിരിച്ചടി നൽകികൊണ്ടായിരുന്നു സ്റ്റാർ സ്‌ട്രൈക്കർ ഡാനി വെൽബാക്ക് പരിക്കേറ്റ് കളം വിട്ടത്.സഹതാരങ്ങൾ കണ്ണീരോടെയാണ് വെൽബാക്കിന് യാത്രയപ്പ് നൽകിയത്.പരിക്ക് ഗുരുതരമാണെന്നും ആശുപത്ര്യിൽ നിന്ന് റിപ്പോർട്ട് വന്നതിന് ശേഷമേ മറ്റു കാര്യങ്ങൾ പറയാൻ സാധിക്കുകയുള്ളെന്നും പരിശീലകൻ ഉനൈ എമറേ പറഞ്ഞു.ആവേശകരമായ മത്സരത്തിൽ ഇരു ടീമുകളും സമനില പാലിക്കുകയായിരുന്നു.