സ​ന​ലി​ന്‍റെ കൊലപാതകം: ഡി​വൈ​എ​സ്പി കീ​ഴ​ട​ങ്ങി​യേ​ക്കു​മെ​ന്ന് സൂ​ച​ന

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ സ​ന​ല്‍​കു​മാ​ര്‍ വാ​ഹ​ന​മി​ടി​ച്ച്‌ മ​രി​ച്ച കേ​സി​ലെ പ്ര​തി ഡി​വൈ​എ​സ്പി ഹ​രി​കു​മാ​ര്‍ ഇ​ന്ന് കീ​ഴ​ട​ങ്ങി​യേ​ക്കു​മെ​ന്ന് സൂ​ച​ന. കൊല്ലത്തെ ഏതെങ്കിലും കോടതിയില്‍ കീഴടങ്ങാന്‍ ശ്രമിച്ചേക്കുമെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ നിരീക്ഷണം. അതേസമയം, ഹരികുമാറിനെ ഇതുവരെ പിടികൂടാത്തതില്‍ നെയ്യാറ്റിന്‍കരയില്‍ ശക്തമായ പ്രതിഷേധം തുടരുകയാണ്.

ഹ​രി​കു​മാ​ര്‍ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ന്ന​താ​യാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന വി​വ​രം. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക്രൈം​ബ്രാ​ഞ്ച് ത​മി​ഴ്നാ​ട്ടി​ല്‍ അ​ന്വേ​ഷ​ണ​ങ്ങ​ള്‍ ന​ട​ത്തി​യി​രു​ന്നു. ഹ​രി​കു​മാ​ര്‍ സ​ന​ലി​ന്‍റെ മ​ര​ണ​വി​വ​രം അ​റി​ഞ്ഞ ശേ​ഷ​മാ​ണ് ഒ​ളി​വി​ല്‍ പോ​യ​ത്. മൂന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ കോടതി 14 ദിവസത്തേക്ക് മാറ്റിവച്ചതാണ് ഹരികുമാറിനേറ്റ തിരിച്ചടി. ഇതാണ് കീഴടങ്ങുന്നതിനെ കുറിച്ചാലോചിക്കാന്‍ ഹരികുമാറിനെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം.

പൊ​ലീ​സ് നീ​ക്ക​ങ്ങ​ള്‍ ഹ​രി​കു​മാ​ര്‍ കൃ​ത്യ​മാ​യി അ​റി​ഞ്ഞി​രു​ന്നു​വെ​ന്നാ​ണ് ക്രൈംബ്രാ​ഞ്ചി​ന് ല​ഭി​ക്കു​ന്ന വി​വ​രം. തി​ങ്ക​ളാ​ഴ്ച രാ​ത്രി വാ​ക്കു​ത​ര്‍​ക്ക​ത്തി​നി​ടെ ഡി​വൈ​എ​സ്പി പി​ടി​ച്ചു ത​ള്ളി​യതിനെ തുടര്‍ന്നാണ് സ​ന​ല്‍ വാ​ഹ​ന​മി​ടി​ച്ച്‌ മരിച്ചത്.