സ​ന​ലി​ന്‍റെ കൊലപാതകം; ഡിവൈഎസ്പി മധുരയില്‍ നിന്നു മാറിയതായി സൂചന

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലപാതകത്തിലെ പ്രതി ഡിവൈഎസ്പി ഹരികുമാര്‍ മധുരയില്‍ നിന്നു മാറിയതായി പൊലീസ് നിഗമനം. സം​ഭ​വ​ശേ​ഷം ക്വാ​റി മാ​ഫി​യ​യു​ടെ സം​ര​ക്ഷ​ണ​യി​ല്‍ ഹ​രി​കു​മാ​ര്‍ മ​ധു​ര​യി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ​താ​യി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​രു​ന്നു.​ഇ​തേ​തു​ട​ര്‍​ന്നു ര​ണ്ട് സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് ക്രൈം​ബ്രാ​ഞ്ച് മ​ധു​ര​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ഹ​രി​കു​മാ​ര്‍ മ​ധു​ര​യി​ല്‍​നി​ന്നും മു​ങ്ങി​യ​താ​യി വി​വ​രം ല​ഭി​ച്ച​ത്. സു​ഹൃ​ത്ത് ബി​നു​വും ഇ​യാ​ള്‍​ക്കൊ​പ്പ​മു​ണ്ടെ​ന്നാ​ണ് വി​വ​രം.

ഹ​രി​കു​മാ​ര്‍ ഇ​ന്ന് കീ​ഴ​ട​ങ്ങി​യേ​ക്കു​മെ​ന്നും ക്രൈം​ബ്രാ​ഞ്ചി​ന് സൂ​ച​ന ല​ഭി​ച്ചി​രു​ന്നു. ഹ​രി​കു​മാ​ര്‍ കൊ​ല്ല​ത്തെ ഏ​തെ​ങ്കി​ലും കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങാ​ന്‍ ശ്ര​മി​ച്ചേ​ക്കു​മെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന സൂ​ച​ന.

നാടിനെ നടുക്കിയ സനല്‍കുമാറിന്റെ മരണം ആറു ദിവസം പിന്നിടുകയും ഡിവൈ.എസ്.പി ഹരികുമാറിനെ പിടികൂടാന്‍ കഴിയാത്തതില്‍ സ‌ര്‍ക്കാര്‍ കടുത്ത സമ്മദര്‍ത്തിലാകുകയും ചെയ്തിട്ടും കീഴടങ്ങാനുള്ള സന്നദ്ധത ഹരികുമാറിന്റെ ഭാഗത്തുനിന്നുണ്ടാകാത്തത് അന്വേഷണ ഉദ്യോഗസ്ഥരെയും ‌ഞെട്ടിച്ചിട്ടുണ്ട്. കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ച ഹരികുമാറിന്റെ ഹര്‍ജി കോടതി 14ന് പരിഗണിക്കാനായി മാറ്റിയ സാഹചര്യത്തില്‍ ഹ‌ര്‍ജിയിലെ തീരുമാനം അറിഞ്ഞശേഷമേ കീഴടങ്ങാനിടയുള്ളൂവെന്നാണ് അന്വേഷണ സംഘത്തിന്റെ ഇപ്പോഴത്തെ നിഗമനം.