ശബരിമല; ദേവസ്വം ബോര്‍ഡിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകില്ലെന്ന് അഭിഭാഷകൻ

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സമര്‍പ്പിച്ച ഹര്‍ജിയിൽ ദേവസ്വം ബോര്‍ഡിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകില്ലെന്ന് അഭിഭാഷകൻ ആര്യാമ സുന്ദരം .ഇക്കാര്യം അദ്ദേഹം ദേവസ്വം ബോര്‍ഡിനെ അറിയിച്ചതായാണ് വിവരം.

ശബരിമലക്കേസില്‍ സുപ്രീം കോടതിയില്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരാകാന്‍ കോണ്‍ഗ്രസ് നേതാവ് മനുഅഭിഷേക് സിംഗ്‌വിയെയാണ് ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ കേസില്‍ ഹാജരാകാന്‍ കഴിയില്ലെന്ന് അദ്ദേഹം അറയിച്ചു. തുടര്‍ന്നാണ് ആര്യാമ സുന്ദരത്തിലേക്ക് ദേവസ്വം ബോര്‍ഡ് നീങ്ങിയത്. കേസില്‍ നിന്നും രണ്ടാമത്തെ അഭിഭാഷകനും പിന്മാറിയതോടെ ദേവസ്വം ബോര്‍ഡിന് ഇനി മറ്റൊരാളെ കണ്ടെത്തേണ്ടി വരും. സമാനമായ മറ്റൊരു കേസില്‍ നേരത്തെ ഹാജരായതിനാല്‍ ഇപ്പോഴത്തെ കേസില്‍ ഹാജരാകാനില്ലെന്നാണ് ആര്യാമ സുന്ദരത്തിന്റെ നിലപാട്.

പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച്‌ കൊണ്ട് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച പുനപരിശോധന ഹര്‍ജികള്‍ നാളെ മൂന്ന് മണിക്കാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍? പറ്റിയ ഒരാളെ കണ്ടെത്തുക ബോര്‍ഡിന് മുന്നില്‍ വെല്ലുവിളിയാകും.