പിണറായി വിജയനല്ല ഈദി അമീന്റെ മുത്താപ്പ വിചാരിച്ചാലും ശബരിമലയിൽ ആചാരലംഘനം നടത്താൻ ഒരവിശ്വാസിക്കും കഴിയില്ല; കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച്‌ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിമർശനവുമായി അദ്ദേഹം എത്തിയത്. പിണറായി വിജയനല്ല, ഈദി അമീന്റെ മൂത്താപ്പ വിചാരിച്ചാലും ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ ഒരവിശ്വാസിക്കും കഴിയില്ലെന്ന് സുരേന്ദ്രന്റെ ഫേയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. കോടതി വിധി എന്തായാലും അയ്യപ്പന്റെ വിധി അനുസരിച്ചേ ശബരിമലയിൽ കാര്യങ്ങൾ നടക്കുകയുള്ളൂ വെന്നും അദ്ദേഹം പറഞ്ഞു.

ഭക്തജനങ്ങളുടെ നെഞ്ചത്ത് ചവിട്ടിയല്ലാതെ യുവതികൾക്ക് പതിനെട്ടാം പടി ചവിട്ടാനാവില്ല. പിണറായി വിജയന്റേത് വെറും വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

കോടതി വിധി എന്തായാലും അയ്യപ്പന്റെ വിധി അനുസരിച്ചേ ശബരിമലയിൽ കാര്യങ്ങൾ നടക്കുകയുള്ളൂ. പിണറായി വിജയനല്ല ഈദി അമീന്റെ മുത്താപ്പ വിചാരിച്ചാലും ശബരിമലയിൽ ആചാരലംഘനം നടത്താൻ ഒരവിശ്വാസിക്കും കഴിയില്ല. ഭക്തജനങ്ങളുടെ നെഞ്ചത്ത് ചവിട്ടിയല്ലാതെ യുവതികൾക്ക് പതിനെട്ടാം പടി ചവിട്ടാനാവില്ല. പിണറായി വിജയന്റേത് വെറും വ്യാമോഹം മാത്രമാണ്. വിധി മറികടക്കാനുള്ള വഴി നോക്കുന്നതാണ് പിണറായി വിജയനും സി. പി. എമ്മിനും നല്ലത്.

കോടതി വിധി എന്തായാലും അയ്യപ്പന്റെ വിധി അനുസരിച്ചേ ശബരിമലയിൽ കാര്യങ്ങൾ നടക്കുകയുള്ളൂ. പിണറായി വിജയനല്ല ഈദി അമീന്റെ…

K Surendran ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ನವೆಂಬರ್ 12, 2018