കെ എം ഷാജിയുടെ കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും

വര്‍ഗീയ പ്രചാരണം നടത്തി തിരഞ്ഞെടുപ്പില്‍ കൃതൃമം കാണിച്ചെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് അ‍ഴീക്കോട് മണ്ഡലത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി കേസ് ഇന്ന് വീണ്ടും പരിഗണിക്കും . മുസ്ലീം ലീഗിന്‍റെ കെ എം ഷാജിയുടെ തെരഞ്ഞെടുപ്പാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ക‍ഴിഞ്ഞ ദിവസം റദ്ദാക്കിയത്.സുപ്രീം കോടതിയിൽ അപ്പീൽ പോകുന്നതിനായി അയോഗ്യനാക്കിയ വിധി രണ്ടു ആഴ്ചത്തേക്ക് കോടതി സ്റ്റേ ചെയ്തിരുന്നു. എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ഇടതു മുന്നണിയിലെ എം വി നികേഷ് കുമാറിന്റെ ഹര്‍ജിയിലായിരുന്നു ഉത്തരവ് .