അര്‍ദ്ധനഗ്നനായി ടൊവീനോ തോമസ്; വൈറലായി ഒരു കുപ്രസിദ്ധ പയ്യനിലെ സാഹസിക രംഗം

മധുപാല്‍-ടൊവിനോ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഒരു കുപ്രസിദ്ധ പയ്യന്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ആക്ഷനും പ്രണയത്തിനുമൊപ്പം ഇതുവരെ കാണാത്ത മാസ്മരിക പ്രകടനവുമായാണ് ടൊവീനോ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇപ്പോഴിതാ ഡ്യൂപ്പില്ലാതെ ടൊവീനോ സാഹസികമായി ചെയ്ത ഒരു രംഗത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

കയറു കെട്ടി തലകീഴായി അര്‍ദ്ധനഗ്നനായി കിടക്കുന്ന ടൊവീനോയെ വിഡിയോയില്‍ കാണാം. മാഫിയ ശശിയാണ് ഈ രംഗത്തിന്റെ ആക്ഷന്‍ കൈകാര്യം ചെയ്തിരിക്കുന്നത്. തലപ്പാവ്, ഒഴിമുറി എന്നീ ക്ലാസ് ചിത്രങ്ങള്‍ക്ക് ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യന്‍. ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത സമകാലീന ലോകത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കഥ പറയുന്നതെന്ന് മധുപാല്‍ പറയുന്നു. ചിത്രത്തില്‍ അജയന്‍ എന്ന പാല്‍ക്കാരനായാണ് ടൊവീനോ എത്തുന്നത്.

https://www.facebook.com/Oru-Kuprasidha-Payyan-1636151179774646/