സ്ത്രീ തട്ടികൊണ്ടുപോയ അനിയനെ പിന്തുടർന്ന് രക്ഷിച്ച് പത്തുവയസ്സുകാരൻ; വീഡിയോ വൈറല്‍

കുഞ്ഞനിയനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച സ്ത്രീയെ പിന്തുടര്‍ന്ന് രക്ഷിച്ച കുഞ്ഞേട്ടനാണ് ഇന്ന് സോഷ്യല്‍ മീഡിയ ഇളക്കിമറിക്കുന്നത്. മഹാരാഷ്ട്രയിലെ മുമ്പ്രയിലാണ് സ്വന്തം അനിയന് വേണ്ടി ജീവന്‍ വരെ പണയം വെച്ച് രക്ഷിച്ചെടുത്ത സംഭവം അരങ്ങേറിയത്. സോഷ്യല്‍ മീഡിയയിലെങ്ങും ഈ പത്ത് വയസുകാരനെ അനുമോദിക്കുന്ന സന്ദേശങ്ങളാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
എന്നാല്‍, പെട്ടെന്ന് ഇവര്‍ കുഞ്ഞിനെ എടുത്ത് നടക്കുകയായിരുന്നു. എന്നാല്‍, ഇതെല്ലാം ശ്രദ്ധിച്ചിരുന്ന പത്ത് വയസുകാരന്‍ സ്ത്രീക്ക് പിന്നാലെ കൂടി. അനിയനെ എവിടെ കൊണ്ടുപോവുകയാണെന്ന് ചോദിച്ചു. മിഠായി വാങ്ങി നല്‍കാനാണെന്ന് പറഞ്ഞെങ്കിലും പത്ത് വയസുകാരന്‍ അനിയനെ തട്ടിയെടുത്ത സ്ത്രീക്ക് പിന്നാലെ നടന്നു.

വീഡിയോ കാണാം: