ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഡേവിഡ് ജെയിംസ് പുറത്തേക്ക്?

ഐഎസ്എല്ലിൽ അത്ര നല്ല നിലയിലല്ല ബ്ലാസ്റ്റേഴ്‌സ്. പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് നിലവിൽ. ആദ്യ സീസണിൽ ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനൽ വരെ എത്തിച്ച ഡേവിഡ് ജെയിംസ് കഴിഞ്ഞ സീസണിൽ റെനെ മുലസ്റ്റീൻ പുറത്തായതോടെയാണ് വീണ്ടും ബ്ലാസ്റ്റേഴ്സിലേക്കത്തുന്നത്.

ജെയിംസിന്റെ കീഴിൽ നിരവധി യുവ താരങ്ങളെയും മലയാളി താരങ്ങളെയും ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയെങ്കിലും ഈ സീസനിൽ ബ്ലാസ്റ്റേഴ്‌സ് പരുങ്ങലിലാണ്. ആദ്യ മത്സരത്തിൽ കൊൽക്കത്തയോട് രണ്ടു ഗോളുകൾക്ക് വിജയിച്ചെങ്കിലും തുടർന്നുള്ള നാല് മത്സരങ്ങളിലും സമനിലയായിരുന്നു ഫലം. അവസാനം ബംഗളുരുവിനോടും ഗോവയോടും പരാജയം. ആദ്യ മത്സരത്തിൽ കണ്ട ഫലങ്ങൾ ഇല്ലാതായതോടെ ജെയിംസിനെതിരെ മാനേജ്‌മെന്റും രംഗത്തെത്തിയെന്നാണ് വാർത്തകൾ.

അനസ് എടത്തൊടികയെ പുറത്തിരുത്തിയത് മാനേജ്‌മെന്റിനെ ചൊടിപ്പിച്ചിരുന്നു. മാനേജ്‌മെന്റ് ഇടപെട്ടാണ് ഗോവയ്‌ക്കെതിരെയുള്ള മത്സരത്തിൽ അനസ് ഇറങ്ങിയത്. കറേജ് പേക്കൂസനെ പോലുള്ള താരത്തെ സൈഡ് ബെഞ്ചിലിരുത്തുന്നതിനും വാൻ പ്രതിഷേധമാണ് ഉയരുന്നത്.

ഇതറിത്തെ മത്സരങ്ങൾ കഴിഞ്ഞിട്ടും ഫസ്റ്റ് ഇലവനെ തിരഞ്ഞെടുക്കാൻ ജെയിംസിനായില്ലെന്നും ഫുട്ബോൾ ഇതിഹാസം ഐഎം വിജയൻ കുറ്റപ്പെടുത്തിയിരുന്നു.

നിലവിലെ സാഹചര്യങ്ങൾ അനുസരിച്ച് ഡേവിഡ് ജയിംസിന്റെ ഭാവി സുരക്ഷിതമല്ല. ആരധകരുടെ രോഷം മാനിക്കുന്ന മാനേജ്‌മെന്റ് ജെയിംസിനെതിരെ കടുത്ത നിലപാടില്ലെന്നാണ് റിപോർട്ടുകൾ. 23 ആം തിയതി നോർത്ത് ഈസ്റ്റുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ഈ മത്സരത്തിന് ശേഷം ജയിംസിന്റെ ഭാവി തീരുമാനിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.