പീഡന ശ്രമം തടയുന്നതിനിടെ റോഡിൽ തെറിച്ചുവീണ് നഴ്സിന് ദാരുണാന്ത്യം;പ്രതി ഒളിവിൽ

അഹമ്മദാബാദ്: ലിഫ്റ്റ് നല്‍കിയ ശേഷം കാറില്‍ വച്ച്‌ യുവാവ് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിൽ റോഡിലേക്ക് തെറിച്ച് വീണ് നഴ്‌സ് മരിച്ചു .ശ്രമം തടുക്കുന്നതിനിടെ യുവതിയെ ഇയാള്‍ റോഡിലേക്ക് വലിച്ചെറിയുകയും തല റോഡിലിടിക്കുകയുമായിരുന്നു.
ഗുജറാത്തിലുള്ള സുരേന്ദ്രനഗര്‍ ജില്ലയിലാണ് സംഭവം. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് യുവതിയുടെ മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ ജോലിക്കായി ആശുപത്രിയിലേക്ക് പോകും വഴിയാണ് സംഭവമുണ്ടായത്. ലിഫ്റ്റ് വാഗ്ദാനം ചെയ്ത് ശാന്തുഭായ് ദര്‍ബാള്‍ എന്നയാള്‍ യുവതിയെ കാറിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചു.
യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.