ആരാധകരുടെ കാത്തിരിപ്പിന് വിട; ദീപ്‌വീർ വിവാഹ ദൃശ്യങ്ങൾ പുറത്ത്

വര്‍ഷങ്ങളായി ആരാധകര്‍ കാത്തിരുന്ന ദീപിക രൺവീർ വിവാഹം കഴിഞ്ഞെങ്കിലും വിവാഹ ദ്രിശ്യങ്ങളൊന്നും കാണാത്തതിന്‍റെ പരിഭവത്തിലായിരുന്നു ആരാധകർ. ആദ്യ സിനിമയായ രാംലീല റിലീസായ ദിവസം നവംബര്‍ 15ന് ഇരുവരും ജീവിതത്തിലും ഒന്നായി. ഇറ്റലിയിലെ ലേക്ക് കൊമോയിലെ ചരിത്രപ്രസിദ്ധമായ വേനല്‍ക്കാലവസതിയില്‍ വച്ചായിരുന്നു വിവാഹം.

വിവാഹം കനത്ത സുരക്ഷാവലയത്തിലായതിനാൽ ദൃശ്യങ്ങളൊന്നും തന്നെ ആരാധകർക്ക് കാണാൻ കഴിഞ്ഞില്ല. ഇരുവരുടെയും കുടുംബങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിരുന്നു. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കരുതെന്ന് ഇരുവരും വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ മാത്രമേ തങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പങ്കുവയ്ക്കുകയുള്ളൂ എന്ന് താരദമ്പതിമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വേദിയില്‍ മാധ്യമങ്ങള്‍ക്ക് കര്‍ശനവിലക്കേര്‍പ്പെടുത്തിയിയതിനെത്തുടര്‍ന്ന് ദൂരത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.