പ്രമുഖ ഫാഷന്‍ ഡിസെെനറും വീട്ടുജോലിക്കാരിയും ഫ്ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍; മൂന്നു പേര്‍ പിടിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഫാഷന്‍ ഡിസെെനറെയും വീട്ടുജോലിക്കാരിയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഫാഷന്‍ ഡിസൈനര്‍ മായ ലഖാനിയെയും വീട്ടു ജോലിക്കാരിയെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് മൂന്നു പേരെ അറസ്റ്റ് ചെയ്തു.

മായയെ കിടപ്പുമുറിയിലും ജോലിക്കാരിയെ ലിവിങ് റൂമിലുമാണ് മരിച്ച നിലയില്‍ കണ്ടത്തിയത്. ഇവര്‍ക്കൊപ്പം ജോലി ചെയ്തിരുന്നവരാണ് അറസ്റ്റിലായ മൂന്നു പേരും. മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്ന നിഗമനത്തലാണ് പൊലീസ് എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തതയായിട്ടില്ല. മരിച്ച ദിവസം, വീട്ടില്‍ നിന്നും ഉച്ചത്തില്‍ വാദ പ്രതിവാദങ്ങളും ശബ്ജവും കേട്ടിരുന്നുവെന്ന് അയല്‍വാസികള്‍ പൊലീസിന് മൊ‍ഴി നല്‍കിയിട്ടുണ്ട്.