ശബരിമലയില്‍ യുവതി പ്രവേശനത്തെ അനുകൂലിച്ച് ആര്‍.എസ്.എസ് നേതാവിന്റെ പുസ്തകം

ശബരിമലയില്‍ യുവതി പ്രവേശനത്തിന് എതിരെ സംഘപരിവാര്‍ സമരം നടത്തുമ്പോൾ യുവതി പ്രവേശനത്തെ അനുകൂലിച്ചുകൊണ്ടുള്ള ആര്‍.എസ്.എസ് നേതാവിന്റെ പുസ്തകം വീണ്ടും ചര്‍ച്ചയാവുന്നു. ആര്‍.എസ്.എസ് മുന്‍ അഖിലഭാരതീയ ബൌദ്ധിക് പ്രമുഖ് ആര്‍ ഹരിയുടെ മാറ്റുവിന്‍ ചട്ടങ്ങളെ എന്ന പുസ്തകത്തിലാണ് യുവതി പ്രവേശനം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന വാദം ശക്തമായി മുന്നോട്ട് വെയ്ക്കുന്നത്. നൈഷ്ഠിക ബ്രഹമചര്യം മറയാക്കുകയാണെന്നും സ്ത്രീകളുടെ ദര്‍ശന സ്വാതന്ത്രം പുരുഷന്‍മാരുടെ അവകാശമല്ലെന്നതടക്കമുള്ള വാദങ്ങളാണ് ആര്‍.എസ്.എസ് നേതാവ് പുസ്തകത്തില്‍ മുന്നോട്ട് വെയ്ക്കുന്നത്.
നിലവില്‍ യുവതി പ്രവേശനത്തിന് അനുകൂലമായ സുപ്രീംകോടതി വിധിക്കെതിരെ സംഘപരിവാര്‍ നടത്തുന്ന നീക്കങ്ങളുടെ പശ്ചാത്തലത്തിലാണ് പുസ്തകം വീണ്ടും ചര്‍ച്ചയാവുന്നത്.