ശബരിമലയിൽ യുവതികളെ തടയുമെന്ന് പറഞ്ഞിട്ടില്ലെന്ന് കെ സുധാകരൻ; ”താന്‍ ബി.ജെ.പിയില്‍ പോകുമെന്ന പ്രചരണം പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നു”

ശബരിമലയിൽ യുവതികളെ തടയുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് കെപിസിസി വർക്കിംഗ് കമ്മിറ്റി ചെയര്മാന് കെ സുധാകരൻ. രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ വെച്ചാണ് കെ സുധാകരന്റെ പ്രതികരണം.താന്‍ ബി.ജെ.പിയില്‍ പോകുമെന്ന പ്രചരണം പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.
ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ ശക്തമായ നിലപാടെടുത്ത കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ് സുധാകരന്‍.പക്ഷേ പാര്‍ട്ടി യോഗത്തില്‍ സുധാകരന്‍ പറഞ്ഞത് സ്ത്രീകളെ തടയുമെന്ന് പറഞ്ഞിട്ടില്ലെന്നാണ്.